scorecardresearch

സെറ്റ് പരീക്ഷയ്ക്കുള്ള സമയപരിധി നീട്ടി, അപേക്ഷ ഏപ്രിൽ 25 വരെ നൽകാം

1000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയാണ്

1000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയാണ്

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
education

Photo Source: Pexels

തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ റജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടി. ഏപ്രിൽ 25 ന് വൈകിട്ട് അഞ്ചു വരെയാണ് നീട്ടിയത്. നൽകിയ വിവരങ്ങൾ മാറ്റങ്ങൾ വരുത്താൻ ഏപ്രിൽ 30 വരെ സമയമുണ്ട്.

Advertisment

https://lbsedp.lbscentre.in/setjul24/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ​ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബിഎഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. എൽടിടിസി, ഡിഎൽഇഡി തുടങ്ങിയ ട്രെയിനിങ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. 

1000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയാണ്. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. ജൂലൈ 28 നാണ് സെറ്റ് പരീക്ഷ. 

Read More

Exam Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: