/indian-express-malayalam/media/media_files/v7WV8NPcuqL0YQePYJuM.jpg)
Photo Source: Pexels
തിരുവനന്തപുരം: അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കുള്ള അപേക്ഷ ഓൺലൈനായി ഈ മാസം 26 വരെ സമർപ്പിക്കാം. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരീക്ഷ നടക്കുക. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, യുപി തലം വരെയുള്ള ഭാഷാധ്യാപകർ (അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു – യുപി തലം വരെ); സ്പെഷലിസ്റ്റ് (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായികം) എന്നിങ്ങനെ 4 കാറ്റഗറികളിലായാണ് പരീക്ഷ.
ഏതു കാറ്റഗറിയിലെ പരീക്ഷകളെഴുതാനും ഒരു അപേക്ഷ സമർപ്പിച്ചാൽ മതി. പരീക്ഷ ഫീസ് 500 രൂപയാണ്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർ 250 രൂപയാണ് ഫീസ്. ജൂൺ മൂന്നിന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഓരോ വിഭാഗത്തിലെ പരീക്ഷയിലും 150 മിനിറ്റിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഒഎംആർ രീതിയിലുള്ള ഉത്തരക്കടലാ സായിരിക്കും. തെറ്റായ ഉത്തരത്തിന് മാർക് കുറയ്ക്കില്ല.
പരീക്ഷാ ടൈംടേബിൾ
- കാറ്റഗറി 1: ജൂൺ 22 10–12.30
- കാറ്റഗറി 2: ജൂൺ 22 2– 4.30
- കാറ്റഗറി 3: ജൂൺ 23 10–12.30
- കാറ്റഗറി 4: ജൂൺ 23 2– 4.30
Read More
- സെറ്റ് പരീക്ഷയ്ക്കുള്ള സമയപരിധി നീട്ടി, അപേക്ഷ ഏപ്രിൽ 25 വരെ നൽകാം
- ഐഐഐസി ടെക്നിഷ്യൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം
- പരീക്ഷയെ ഇനി പേടിക്കേണ്ട, കുട്ടികളിൽ സമ്മർദം അകറ്റാൻ വി ഹെൽപ്പ് ടോൾ ഫ്രീ സഹായകേന്ദ്രം
- ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നിർദേശിച്ച് സിബിഎസ്ഇ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us