scorecardresearch

Kerala Jobs: പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ജൂലൈ 17ന് രാവിലെ 10ന് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും

ജൂലൈ 17ന് രാവിലെ 10ന് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും

author-image
Careers Desk
New Update
news

Source: Freepik

ഇന്റർവ്യൂ നടത്തും

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂലൈ 17ന് രാവിലെ 10ന് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത: ബോട്ടണി/ പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസോടു കൂടിയ ബിരുദം. സൈലേരിയം പരിപാനം, തടി ഇനങ്ങൾ പരിശോധിച്ച് തരം തിരിക്കുന്നതിനുള്ള കഴിവ് എന്നിവ അധിക യോഗ്യതകളായി പരിഗണിക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോ

Advertisment

കേരള വനഗവേഷണ സ്ഥാപനത്തിൽ 2028 മേയ് 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായി ജൂലൈ 10ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. കെമിസ്ട്രി, അനലറ്റിക്കൽ കെമിസ്ട്രി, ബോയോകെമിസ്ട്രി എന്നിവയിൽ ഒന്നാം ക്ലാസോടു കൂടിയ ബിരുദാന്തര ബിരുദമാണ് യോഗ്യത, ജി.സി.എം.എസ്, എച്ച്.പി.എൽ.സി, എച്ച്.പി.ടി.എൽ.സി, ഐ.സി.പി-എ.ഇ.എസ് തുടങ്ങിയ അനലറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രവൃത്തി പരിചയം, അനലറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിൽ നേടിയ പരിശീലനം എന്നിവ അഭികാമ്യം. 01.01.2025 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും വർഷം നിയമാനുസൃത  വയസിളവ് ലഭിക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Also Read: കെ-ടെറ്റ് പരീക്ഷ; ജൂലൈ 10 വരെ അപേക്ഷിക്കാം

ആയുഷ് മിഷനിൽ നിയമനം

നാഷണൽ ആയുഷ് മിഷൻ കേരളം മെഡിക്കൽ ഓഫീസർ (നാച്ചുറോപതി), മാസ് മീഡിയ ഓഫീസർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 14. വിശദവിവരങ്ങൾക്ക്: www.nam.Kerala.gov.in. ഫോൺ: 0471-2474550.

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിൽ അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്ക് കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി.ജി ഉള്ളവരുടെ അഭാവത്തിൽ ജനറൽ മെഡിസിൻ/ അനസ്തേഷ്യ/ പൾമണറി മെഡിസിൻ വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും. 73,500 രൂപയാണ് പ്രതിമാസ വേതനം.

Advertisment

Also Read: ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനികളിലേക്ക് എൻജിനീയർ: ജൂലൈ 30 വരെ അപേക്ഷിക്കാം

താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ സഹിതം ജൂലൈ 14 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. അപേക്ഷകർ തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

പ്രൊജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്

മലയാളം മിഷന്റെ വിവിധ പ്രൊജക്ടുകളുടെ നിർവഹണത്തിനായി 800 രൂപ ദിവസവേതനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. മലയാളത്തിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഭാഷാ/ മാധ്യമ മേഖലകളിലെ പ്രവർത്തി പരിചയം, മലയാളം മിഷന്റെ 24 മണിക്കൂറുമുള്ള ആഗോള വ്യാപകമായ പ്രവർത്തനങ്ങളിൽ സേവന സന്നദ്ധത എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 11ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മലയാളം മിഷൻ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8078920247.

Also Read: ക്ലർക്ക്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ ഒഴിവുകൾ

ഹിന്ദി അധ്യാപക നിയമനം

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഹിന്ദി ജൂനിയർ ലാംഗ്വേജ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച വൈകല്യം-1) സംവരണം ചെയ്ത ഒഴിവുണ്ട്. പത്താം ക്ലാസ്, ഹിന്ദി വിഷയത്തിൽ ബിരുദം, യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. 18-40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 11ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കരാർ നിയമനം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ, കൺസൾട്ടന്റ് (ഫിനാൻസ്) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 23 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് :www.erckerala.org.

പ്രോജക്ട് ഫെലോ വാക്ക്-ഇൻ ഇന്റർവ്യൂ

പീച്ചിയിലെ വന ഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് ഫെലോ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 മാർച്ച് 31 വരെയാണ് കാലാവധി.  ഒരു ഒഴിവാണ് നിലവിലുള്ളത്. ബയോടെക്‌നോളജിയിൽ ഒന്നാം ക്ലാസ് എം.എസ്‌സി ബിരുദമാണ് അടിസ്ഥാന യോഗ്യത. ടിഷ്യൂ കൾച്ചറിലും വൻതോതിലുള്ള തൈകളുടെ ഉത്പാദനത്തിലും 3-5 വർഷത്തെ പ്രായോഗിക പരിചയം അഭികാമ്യ യോഗ്യതയായി കണക്കാക്കും.

പ്രായപരിധി 2025 ജനുവരി 1-ന് 36 വയസ് കവിയരുത്. എന്നാൽ, സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെയും പ്രായപരിധി ഇളവ് ലഭിക്കും. പ്രതിമാസം 32,560 രൂപയാണ്  ശമ്പളം. ഉദ്യോഗാർത്ഥികൾ ജൂലൈ 11 രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ കേന്ദ്രത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

അഭിമുഖം

പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, പാസ് കളക്ടർ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 5 രാവിലെ 10.30 ന് അഭിമുഖം നടക്കും. ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമ/ ഡിഗ്രിയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ഡയാലിസിസ് ടെക്നീഷ്യന്റെ യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഫാർമസിസ്റ്റിന് ബി.ഫാം/ഡി.ഫാമും സംസ്ഥാന ഫാർമസി രജിസ്ട്രേഷനും 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. എട്ടാം ക്ലാസ് വിജയമാണ് പാസ് കളക്ടറുടെ യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് (പകർപ്പ് സഹിതം) തിരവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2027 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സയമബന്ധിത ഗവേഷണ പദ്ധതിയായ “Insect Collection and Insectarium of KFRI” ൽ ഒരു പ്രോജക്ട് ഫെല്ലോ താത്ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂലൈ 14 രാവിലെ 10 ന്  കേരള വനഗേവഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in.

Read More: ഗസ്റ്റ് ലക്ചറർ ഒഴിവുകൾ, ഇന്റർവ്യൂ വഴി നിയമനം

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: