/indian-express-malayalam/media/media_files/2025/08/08/nurse-2025-08-08-16-52-24.jpg)
Source: Freepik
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് അല്ലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.Kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ആഗസ്റ്റ് 11 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. മൂന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം ആഗസ്റ്റ് 11 വൈകിട്ട് 4 മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
Also Read: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സ്: ഓപ്ഷൻ രജിസ്റ്റർ ചെയ്യാം
അപേക്ഷ ക്ഷണിച്ചു
ഐസിഫോസ് പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് തുടങ്ങിയ പദ്ധതികളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസ്സോസിയേറ്റിന് കുറഞ്ഞത് നാലു വർഷത്തെയും റിസർച്ച് അസ്സിസ്റ്റന്റിന് കുറഞ്ഞത് രണ്ടു വർഷത്തെയും പ്രവൃത്തി പരിചയം ആവശ്യമാണ്. ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.സി.എ/ ബി.വോക്/ എം.വോക് ബിരുദധാരികൾക്ക് https://icfoss.in മുഖേന ഓഗസ്റ്റ് 14വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471 2700012/13/14, 0471 2413013, 9400225962.
Also Read: വയനാട് മെഡിക്കൽ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ
സംവരണ സീറ്റുകളിൽ ഒഴിവ്
ഗവി. ഐ ടി ഐ കൊട്ടാരക്കര, വെളിയം പടിഞ്ഞാറ്റിൻകരയിൽ ഇലക്ട്രീഷ്യൻ, വെൽഡർ, ഡ്രൈവർ കം മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് വനിതകൾക്കും എസ് ടി വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്ന സീറ്റീൽ ഏതാനും ഒഴിവുണ്ട്. അഡ്മിഷൻ ആവശ്യമുള്ളവർ ആഗസ്റ്റ് 11ന് മുൻപായി കൊട്ടാരക്കര ഗവ. ഐ ടി ഐയിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 6238340658.
Also Read: പി.ജി നഴ്സിങ് പ്രവേശനത്തിന് അപേക്ഷിക്കാം
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ടുമെൻറ് പ്രസിദ്ധീകരിച്ചു
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി 2025-26 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ആഗസ്റ്റ് 11 വരെ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. ഇതോടൊപ്പം തന്നെ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടാൻ ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കാനുള്ള അവസരം ആഗസ്റ്റ് 08 മുതൽ 12 വരെ (രാവിലെ 11 വരെ) ലഭ്യമാണ്. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഓപ്ഷൻ സമർപ്പണ സമയത്ത് നിർബന്ധമായും ഓൺലൈനായി സമർപ്പിക്കണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
Read More: പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us