scorecardresearch

വയനാട് മെഡിക്കൽ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ

ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്

ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്

author-image
Careers Desk
New Update
career

തൊഴിൽ വാർത്തകൾ

ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം, ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ടെക്‌നോളജി ഇൻഫർമേഷൻ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവിലേക്ക് നിയമനം നടത്തും. ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ബി.ഇ/ ബി.ടെക്ക് ബിരുദവും ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ എം.ഇ/ എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ് യോഗ്യതയുമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി ആഗസ്റ്റ് 1ന് രാവിലെ 10 ന് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in,  0471-2300484.

Also Read: പി.ജി നഴ്സിങ് പ്രവേശനത്തിന് അപേക്ഷിക്കാം

ലക്ചറർ നിയമനം

Advertisment

കോളേജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിങ് വിഭാഗത്തിൽ ഗ്രാഫിക്സ് (print making) ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 4ന് രാവിലെ 10.30ന് തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്സ് കേരളയിൽ വച്ച് നടത്തുന്നു. അംഗീകൃത സർവകലാശലയിൽ നിന്നും ഗ്രാഫിക്സ്-പ്രിന്റ് മേക്കിങ്ങിൽ ഫസ്റ്റ് ക്ലാസ്/ സെക്കന്റ് ക്ലാസ് ബിരുദമോ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഗ്രാഫിക്സിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ പെയിന്റിംഗിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ഡിപ്ലോമയും ഗ്രാഫിക്സിൽ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.

വയനാട് മെഡിക്കൽ കോളേജിൽ വാക്ക് - ഇൻ - ഇന്റർവ്യൂ

വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000/- രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ  രേഖകൾ സഹിതം ഓഗസ്റ്റ് 7 ന് 11 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Also Read: പ്ലസ് വൺ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ; അലോട്ട്‌മെന്റ് ഫലം ജൂലൈ 25ന് പ്രസിദ്ധീകരിക്കും

ഗ്രാഫിക് ലക്ചറർ തസ്തികയിൽ കൂടിക്കാഴ്ച

Advertisment

കോളേജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിങ് വിഭാഗത്തിൽ ഗ്രാഫിക്സ് (print making) ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 4ന് രാവിലെ 10.30ന് തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്സ് കേരളയിൽ വച്ച് നടത്തുന്നു. അംഗീകൃത സർവകലാശലയിൽ നിന്നും ഗ്രാഫിക്സ്- പ്രിന്റ് മേക്കിങ്ങിൽ ഫസ്റ്റ് ക്ലാസ്/ സെക്കന്റ് ക്ലാസ് ബിരുദമോ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഗ്രാഫിക്സിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ പെയിന്റിംഗിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ഡിപ്ലോമയും ഗ്രാഫിക്സിൽ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.

തമിഴ് അപ്രന്റിസ് ട്രെയിനി അഭിമുഖം 31 ന്

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിഎൽഐഎസി അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഡിഗ്രി കോഴ്സ് പാസായവരിൽ തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്ന് തമിഴ് അപ്രന്റിസ് ട്രെയിനിയെ നിയമിക്കുന്നതിനായി ജൂലൈ 22 ന് നടത്താനിരുന്ന അഭിമുഖം 31 ന് രാവിലെ 11.30 ന് നടത്തുമെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.

Also Read: പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് നഴ്സ് കരാർ നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേവാർഡ്/ സി.ടി സ്കാൻ യൂണിറ്റ് എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്ക് നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികളുമായി ആഗസ്റ്റ് 4 രാവിലെ 10.30 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേവാർഡിൽ അഭിമുഖം നടത്തും. താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 10 ന് മുൻപായി അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.Kerala.gov.in.

Read More: പോളിടെക്നിക് പ്രവേശനം: പുതുതായി അപേക്ഷ സമർപ്പിക്കാൻ അവസരം

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: