scorecardresearch

പോളിടെക്നിക് പ്രവേശനം: പുതുതായി അപേക്ഷ സമർപ്പിക്കാൻ അവസരം

സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്

സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്

author-image
Education Desk
New Update
education

Source: Freepik

2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/(IHRD/CAPE/LBS/സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ജൂലൈ 23, 25 തീയതികളിൽ അതാതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്.

Advertisment

ഒഴിവുകൾ നികത്തുന്നതിനായി നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ജൂലൈ 17 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also Read: എൻജിനിയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷൻ നൽകാൻ അവസരം

നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org/let ലെ Vacancy Position ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്. നിലവിലെ  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. കോഴ്‌സിനുള്ള പ്രൊവിഷണൽ  പ്രവേശനപരീക്ഷാഫലം www.lbscentre.Kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനം

Advertisment

2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനത്തിനുള്ള സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ജൂലൈ 25 മുതൽ 26 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും. വിശദ വിവരങ്ങൾ www.polyadmission.org/wp ൽ ലഭ്യമാണ്. അപേക്ഷകർ www.polyadmission.org/wp ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്. മതിയായ അപേക്ഷകൾ ലഭിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളിലേയ്ക്ക് നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ജൂലൈ 17 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org/wp ലെ Vacancy Position ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്.    

Also Read: ഐടിഐ പ്രവേശനം: കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സ്പോർട്സ് ക്വാട്ടയിൽ സീറ്റൊഴിവ്

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ ബി.എ ഹിസ്റ്ററി (1) ബി.കോം (1) കോഴ്സുകളിൽ സ്പോർട്സ് ക്വാട്ടയിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ജൂലൈ 19. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747822484, 9188900210.

ഇൻഡക്‌സ് മാർക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

2025 അദ്ധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & അലൈഡ് മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചവരുടെ ഇൻഡക്‌സ് മാർക്ക് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് ഇൻഡക്‌സ് മാർക്കും വ്യക്തിഗത അക്കാദമിക വിവരങ്ങളും പരിശോധിക്കാവുന്നതാണ്. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.  പരാതികൾ ജൂലൈ 19 വൈകിട്ട് 5 ന് മുൻപ് ഇമെയിലിൽ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364, www.lbscentre.kerala.gov.in.

Also Read: കീം 2025 കേരള എൻജിനിയറിങ്: പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സ്‌പോട്ട് അഡ്മിഷൻ

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ  കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്  ഡിപ്ലോമ പ്രോഗ്രാമിലേക്ക്  2025-26  അദ്ധ്യയന വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള  സ്‌പോട്ട് അഡ്മിഷൻ ജൂലൈ 22 മുതൽ 26 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org/gci വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.

ഒഴിവുകൾ നികത്തുന്നതിനായി നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ജൂലൈ 17 മുതൽ പുതുതായി അപേക്ഷ സമർപ്പിക്കാം. പുതുതായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ സ്ഥാപനത്തിൽ നേരിട്ട് ഹാജരായോ, അല്ലെങ്കിൽ www.polyadmission.org/gci  എന്ന അഡ്മിഷൻ പോർട്ടലിലെ ഹോം പേജിൽ ലഭ്യമായിട്ടുള്ള One Time Registration എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് Candidate login link വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.  നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പുതുതായി ലഭിക്കുന്ന അപേക്ഷകൾ കൂടി ഉൾപ്പെടുത്തി പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതാണ്.

നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റം ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. നിലവിൽ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച  രസീതോ ഹാജരാക്കിയാൽ മതിയാകും.

Read More: പി.ജി.ദന്തൽ കോഴ്സ്: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: