scorecardresearch

പി.ജി.ദന്തൽ കോഴ്സ്: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

author-image
Education Desk
New Update
Dental Course

Source: Freepik

2025-26 അധ്യയന വർഷത്തിലെ പി.ജി.ദന്തൽ കോഴ്സ് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ NEET MDS 2025 റാങ്ക് അടിസ്ഥാനമാക്കിയ അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.Kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് സംബന്ധിച്ച് ജൂലൈ 5 വൈകിട്ട് 3 മണിവരെ ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയത്. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 – 2332120, 2338487.

Advertisment

Also Read: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു

പി.ജി.ദന്തൽ കോഴ്സ്: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേയ്ക്കും സ്വാശ്രയ ദന്തൽ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ട/എൻ.ആർ.ഐ. ക്വാട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേയ്ക്കുമുള്ള 2025-26 അധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സ് പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

Also Read: കെ-ടെറ്റ് പരീക്ഷ; ജൂലൈ 10 വരെ അപേക്ഷിക്കാം

താത്കാലിക ലിസ്റ്റ്‌ സംബന്ധിച്ച് ജൂലൈ 5 വൈകിട്ട് 3  മണിവരെ ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് ലിസ്റ്റ് തയ്യാറാക്കിയത്. സർവീസ് ക്വാട്ട വിഭാഗം കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഫോൺ: 0471 – 2332120, 2338487.

Read More

Advertisment

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: