scorecardresearch

ഐടിഐ പ്രവേശനം: കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജൂലൈ 14 ന് അഡ്മിഷൻ ആരംഭിക്കും

ജൂലൈ 14 ന് അഡ്മിഷൻ ആരംഭിക്കും

author-image
Education Desk
New Update
Laptop Usage

ഫയൽ ചിത്രം

കഴക്കൂട്ടം ഗവൺമെന്റ് ഐ ടി ഐ യിലെ 14 എൻ സി വി ടി ട്രേഡുകളിൽ കരട് റാങ്ക് ലിസ്റ്റ് itiadmissions.Kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അഡ്മിഷന് വരേണ്ട തീയതിയും സമയവും എസ് എം എസ് മുഖേന അറിയിക്കും. ജൂലൈ 14 ന് അഡ്മിഷൻ ആരംഭിക്കും.

എം.സി.എ: ഓപ്ഷൻ സമർപ്പിക്കാം

Advertisment

മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) കോഴ്സിന്റെ പ്രവേശനപരീക്ഷാ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ജൂലൈ 14 നകം ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കണം. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

Also Read: കീം 2025 കേരള എൻജിനിയറിങ്: പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കിറ്റ്സിൽ  എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ സംവരണ സീറ്റ് ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിൽ ജൂലൈ 14,15 തീയതികളിൽ രാവിലെ 10.30 മുതൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. ഏതെങ്കിലും വിഷയത്തിൽ അൻപത് ശതമാനം മാർക്കോടെ ബിരുദവും, KMAT/CMAT/CAT യോഗ്യതയും ഉണ്ടാവണം.

Also Read: പി.ജി.ദന്തൽ കോഴ്സ്: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Advertisment

ദ്വിവത്സര കോഴ്സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് പ്ലേസ്‌മെന്റ്‌റ് സപ്പോർട്ട് നൽകും. SC/ST വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. വിവരങ്ങൾക്ക് www.kittsedu.org / 9446529467 / 9645176828.

Also Read: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു

ബാച്ചിലർ ഓഫ് ഡിസൈൻ :  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബാച്ചിലർ ഓഫ് ഡിസൈൻ 2025-26 കോഴ്സിൽ അപേക്ഷിച്ചവരുടെ ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈൻ ആയി  ജൂലൈ 15 നകം ടോക്കൺ ഫീസ് അടക്കണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്മെന്റ് നഷ്ടപ്പെടും. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനർക്രമീകരണം ജൂലൈ 16 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

Read More: കെ-ടെറ്റ് പരീക്ഷ; ജൂലൈ 10 വരെ അപേക്ഷിക്കാം

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: