/indian-express-malayalam/media/media_files/viEzpJBBAqOGKEWx3H1L.jpg)
Source: Freepik
കേരളത്തിലെ വിവിധ സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേയ്ക്കുള്ള 2025-26 അധ്യയന വർഷത്തെ പി.ജി. നഴ്സിംഗ് (എം.എസ്.സി. നഴ്സിംഗ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് www.cee.Kerala.gov.in എന്ന വെബ്സൈറ്റിലെ 'PG Nursing 2025-Online Application' ലിങ്ക് മുഖേന ആഗസ്റ്റ് 4ന് രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷിക്കാം.
Also Read: പ്ലസ് വൺ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ; അലോട്ട്‌മെന്റ് ഫലം ജൂലൈ 25ന് പ്രസിദ്ധീകരിക്കും
എം.എസ്.സി: പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട് സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി. (എം.എൽ.റ്റി.) കോഴ്‌സിന്റെ പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
Also Read: പ്ലസ് ടു സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എവിടെ പരിശോധിക്കാം
എൽ ഇ ടി സ്പോട്ട് അഡ്മിഷൻ
ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് ജൂലൈ 28 ന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എൽ.ഇ.ടി റാങ്ക് ഉള്ളവർക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത യോഗ്യതയുള്ള വിദ്യാർഥികൾക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.sctce.ac.in, 0471-2490572, 2490772.
Also Read: പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു
എംബിബിഎസ്/ബിഡിഎസ് – ഡിഫൻസ് ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചു
കേന്ദ്രീയ സൈനിക ബോർഡ് (കെ.എസ്.ബി) വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ കാരണം ഡിഫൻസ് ക്വാട്ടിയിൽ സംവരണം ചെയ്തിട്ടുള്ള എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളുടെ അലോട്ട്മെന്റിനായിട്ടുള്ള അപേക്ഷകൾ www.desw.gov.in, www.dgrindia.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമായ ഗൂഗിൾ ഫോമുകൾ വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15.
Read More: പോളിടെക്നിക് പ്രവേശനം: പുതുതായി അപേക്ഷ സമർപ്പിക്കാൻ അവസരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.