/indian-express-malayalam/media/media_files/2025/05/14/dowVmhVppqzdlpjEKJ6p.jpg)
ഫയൽ ചിത്രം
Kerala Plus Two SAY Result 2025: തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. dhsekerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
Also Read: പോളിടെക്നിക് പ്രവേശനം: പുതുതായി അപേക്ഷ സമർപ്പിക്കാൻ അവസരം
സേ പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?
- ഔദ്യോഗിക വെബ്സൈറ്റ് dhsekerala.gov.in സന്ദർശിക്കുക.
- കേരള പ്ലസ് 2 സേ പരീക്ഷാഫലം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുറക്കുന്ന പേജിൽ നിങ്ങളുടെ റോൾ നമ്പറും ജനന തീയതിയും നൽകുക.
- ഫലം സ്ക്രീനിൽ കാണാനാകും
- ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
Also Read: എൻജിനിയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷൻ നൽകാൻ അവസരം
പ്ലസ് ടു സേ പരീക്ഷാ ഫലം പരിശോധിക്കാനുള്ള വെബ്‌സൈറ്റുകൾ
- keralaresults.nic.in
- dhsekerala.gov.in/
- result.kite.kerala.gov.in
Also Read: ഐടിഐ പ്രവേശനം: കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സേ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം പുനർപരിശോധന അഥവാ റീവാലുവേഷൻ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് dhsekerala.gov.in വഴി അപേക്ഷിക്കാവുന്നതാണ്. ഓരോ വിഷയത്തിനും 500 രൂപ റീവാലുവേഷൻ ഫീസും, 100 രൂപ സ്ക്രൂട്ടിനി ഫീസും, 300 രൂപ ഫോട്ടോകോപ്പി ഫീസും അടയ്‌ക്കേണ്ടതുണ്ട്.
Read More: കീം 2025 കേരള എൻജിനിയറിങ്: പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.