scorecardresearch

പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

വെബ്‌സൈറ്റ് വഴി ഓലൈനായി 2025 ജൂലൈ 21 മുതൽ 2025 ആഗസ്റ്റ്  8 വരെ അപേക്ഷിക്കാം

വെബ്‌സൈറ്റ് വഴി ഓലൈനായി 2025 ജൂലൈ 21 മുതൽ 2025 ആഗസ്റ്റ്  8 വരെ അപേക്ഷിക്കാം

author-image
Education Desk
New Update
health

ഫയൽ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് സൂചിക സർക്കാർ ഉത്തരവു മുഖേന അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.Kerala.gov.in വെബ്‌സൈറ്റ് വഴി ഓലൈനായി 2025 ജൂലൈ 21 മുതൽ 2025 ആഗസ്റ്റ്  8 വരെ അപേക്ഷിക്കാം.

Also Read: പ്ലസ് ടു സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എവിടെ പരിശോധിക്കാം

Advertisment

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ  വഴിയോ 2025 ജൂലൈ 21 മുതൽ  ആഗസ്റ്റ് 8 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

Also Read: പോളിടെക്നിക് പ്രവേശനം: പുതുതായി അപേക്ഷ സമർപ്പിക്കാൻ അവസരം

അപേക്ഷകർ ഫിസിക്‌സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50% മാർക്കോടെ ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജി എൻ എം കോഴ്‌സ് പരീക്ഷ പാസായിരിക്കണം. അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

Also Read: എൻജിനിയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷൻ നൽകാൻ അവസരം

അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 45 വയസ്സ് ആണ്. സർവ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 49 വയസ്സാണ്. എൽ.ബി.എസ്സ് സെന്റർ ഡയറക്ടർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നിശ്ചയിക്കുന്ന തീയതിയിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.

Read More: ഐടിഐ പ്രവേശനം: കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: