/indian-express-malayalam/media/media_files/2025/02/03/i4fYsbqy5vzX7SrlrLBA.jpg)
Source: Freepik
2025-26 ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2025 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം www.cee.Kerala.gov.in ൽ ഓഗസ്റ്റ് 4ന് രാത്രി 11.59 വരെ ലഭ്യമാകും.
Also Read: പി.ജി നഴ്സിങ് പ്രവേശനത്തിന് അപേക്ഷിക്കാം
ഓഗസ്റ്റ് 4ന് രാത്രി 11.59 വരെ ലഭ്യമാകുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി ഓഗസ്റ്റ് 5ന് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റും ഓഗസ്റ്റ് 6ന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾക്ക് വിദ്യാർഥികൾ വെബ്‌സൈറ്റ് നിരന്തരം സന്ദർശിക്കണം. ഫോൺ: 0471 – 2332120, 2338487.
Also Read: പ്ലസ് വൺ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ; അലോട്ട്‌മെന്റ് ഫലം ജൂലൈ 25ന് പ്രസിദ്ധീകരിക്കും
സീറ്റൊഴിവ്
കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയിൽ ബി.എ ഹിസ്റ്ററി, (എസ്.സി – 5, എസ്.ടി - 2) ബി.കോം, (എസ്.സി – 1, എസ്.ടി – 2, പി.ഡബ്ല്യു.ഡി - 1) ബിസിഎ കോഴ്സുകളിൽ (എസ്.സി – 1, എസ്.ടി - 1) എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 4 രാവിലെ 10 ന് കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 9188900210.
Also Read: പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു
പരീക്ഷ ടൈംടേബിൾ
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.സി.ഇ ഫൈൻ ആർട്സ് ആന്റ് അനിമേഷൻ പരീക്ഷ ടൈംടേബിൾ www.tekerala.org യിൽ പ്രസിദ്ധീകരിച്ചു.
Read More: പോളിടെക്നിക് പ്രവേശനം: പുതുതായി അപേക്ഷ സമർപ്പിക്കാൻ അവസരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.