scorecardresearch

സൽമാൻ ഖാന് വധഭീഷണി;ഒരാൾ പിടിയിൽ

പണം നൽകിയില്ലെങ്കിൽ സൽമാൻ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷൻ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു

പണം നൽകിയില്ലെങ്കിൽ സൽമാൻ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷൻ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
salman khan

ലോറൻസ് ബിഷ്ണോയിയുടെ സഘത്തിൽ നിന്ന് സൽമാൻ ഖാൻ വധഭീഷണി ഉണ്ടായിരുന്നു

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനും എൻസിപി (അജിത് പവാർ) നേതാവായിരുന്ന കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടെ മകൻ  സീഷൻ സിദ്ദിഖ് എംഎൽഎയ്ക്കും വധ ഭീഷണി ഉയർത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഗുർഫാൻ ഖാൻ (20)നെയാണ് നോയിഡയിൽ വെച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

പണം നൽകിയില്ലെങ്കിൽ സൽമാൻ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷൻ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് ഓഫീസ് ജീവനക്കാരൻ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അഞ്ച് കോടിരൂപ് ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.

നേരത്തെ ലോറൻസ് ബിഷ്ണോയിയുടെ സഘത്തിൽ നിന്ന് സൽമാൻ ഖാൻ വധഭീഷണി ഉണ്ടായിരുന്നു. തുടർന്ന് മുംബൈ പൊലീസ് താരത്തിനുള്ള സുരക്ഷ ശക്തമാക്കിയിരുന്നു. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ദിവസങ്ങൾക്ക് മുമ്പ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീഷൻ സിദ്ദിഖിക്കും നടൻ സൽമാൻ ഖാനും നേരെ ഭീഷണികൾ ഉയർന്നിരുന്നത്.

Read More

Police Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: