/indian-express-malayalam/media/media_files/WVVc2kqoULZQQfzNNXVs.jpg)
പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരേയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തു.ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എബിപിഎം-ജെഎവൈ)യ്ക്ക് കീഴിലാണിത്.
രജിസ്ട്രേഷൻ എങ്ങനെ
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യാം. ആയുഷ്മാൻ കാർഡുള്ളവർ പുതിയ കാർഡിനായി അപേക്ഷിക്കണം. ഇ-കെവൈസി പൂർത്തിയാക്കുകയും വേണം.
സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്. അല്ലെങ്കിൽ, https://beneficiary.nha.gov.in എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാം.
ആനുകൂല്യം ആർക്കൊക്കെ
നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിർന്ന പൗരൻമാർക്ക് അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തിൽ ഒന്നിലധികം പ്രായമായവർ ഉണ്ടെങ്കിൽ പങ്കുവെയ്ക്കും. നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.
Read More
- വ്യാജ ബോംബ് ഭീഷണി; സൂത്രധാരനെ തിരിച്ചറിഞ്ഞതായി പൊലീസ്
- എട്ട് കോടി നൽകിയില്ല; ഭർത്താവിനെ കൊന്ന് തേയിലത്തോട്ടത്തിൽ തള്ളി ഭാര്യ
- കശ്മീരിൽ സൈനിക ആംബുലൻസിന് നേരെ വെടിവെപ്പ്; ഒരു ഭീകരനെ വധിച്ചു
- സൈനീക വിമാനങ്ങൾ ഇനി സ്വകാര്യ കമ്പനികളും നിർമിക്കും;പദ്ധതി ഇങ്ങനെ
- ഡിജിറ്റൽ അറസ്റ്റ്: നാല് മാസത്തിനിടെ തട്ടിയെടുത്തത് 120 കോടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us