scorecardresearch

സെലിബ്രിറ്റികളുടെ ബുള്ളറ്റ് പ്രൂഫ് കോഫി; എങ്ങനെ ശരീര ഭാരം നിയന്ത്രിക്കുന്നു

പല സെലിബ്രിറ്റികളും ഗീ കോഫിയെ പിന്തുണയ്ക്കുന്നതിനാൽ, കാപ്പി കുടിക്കാനുള്ള പുതുമയായും കൗതുകമായും ഇത് തോന്നിയേക്കാം

പല സെലിബ്രിറ്റികളും ഗീ കോഫിയെ പിന്തുണയ്ക്കുന്നതിനാൽ, കാപ്പി കുടിക്കാനുള്ള പുതുമയായും കൗതുകമായും ഇത് തോന്നിയേക്കാം

author-image
Lifestyle Desk
New Update
Butter Coffee

ഗീ കോഫി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ (ചിത്രം: പിക്സബെ)

ബട്ടർ കോഫി, ബുള്ളറ്റ്പ്രൂഫ് കോഫി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഗീ കോഫിയ്ക്ക് വലിയ രീതിയിലുള്ള ജനപ്രീതിയാണ് അടുത്തിടെയായി ലഭിക്കുന്നത്. നെയ്യ്, വെണ്ണ, മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ് (എംസിടി) ഓയിൽ എന്നിവയുമായി കാപ്പിയെ സംയോജിപ്പിക്കുന്നതാണ് ഈ പ്രത്യേക രീതി. ഊർജ്ജം വർദ്ദിപ്പിക്കുന്നതിനും, ഏകാഗ്രത മെച്ചപ്പെടുത്തുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനും ഗീ കോഫി ഗുണകരമാണെന്നാണ് അവകാശപ്പെടുന്നത്. ഇത്തരം കോഫികൾ ആരോഗ്യത്തിന് ഗുണകരമാണോ?

Advertisment

നെയ്യ് ഒരു പൂരിത കൊഴുപ്പാണ്, പാചകം ചെയ്യുമ്പോൾ കുറഞ്ഞ ചൂടിൽ കൂടുതൽ വിറ്റാമിനുകളും പോഷകങ്ങളും നിലനിർത്തുന്നു. വിറ്റാമിൻ എ, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും നെയ്യിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ മോണോസാച്ചുറേറ്റഡ് ഒമേഗ -3 സാന്ദ്രതയും നെയ്യിലുണ്ട്. എന്നിരുന്നാലും, നെയ്യുടെ ദൈനംദിന ഉപഭോഗം അമിതമാക്കരുത്. 

2,000 കലോറി കണക്കാക്കുന്ന ഭക്ഷണക്രമത്തിൽ, പൂരിത കൊഴുപ്പിൽ നിന്ന് 120 കലോറിയിൽ കൂടുതൽ ( 13 ഗ്രാം) ഉണ്ടാകരുത്. അതുകൊണ്ടുതന്നെ നിങ്ങൾ മറ്റ് ഭക്ഷണങ്ങൾക്കൊപ്പം നെയ്യ് ചേർത്തു കഴിക്കുന്നത് ഗുണകരമല്ല. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവർ ഗീ കോഫി ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ജാഗ്രത പാലിക്കുകയും വൈദ്യോപദേശം തേടുകയും വേണം.

കാപ്പിയിൽ നിന്നുള്ള കഫീൻ, നെയ്യിലെ ഫാറ്റ്, എംസിടി ഓയിൽ എന്നിവ സ്ഥിരമായ ഊർജ്ജം പ്രദാനം ചെയ്യുന്നു. ഉയർന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ പാനീയങ്ങളുമായി ബന്ധപ്പെട്ട ഫാസ്റ്റ് സ്പൈക്കുകളും ക്രാഷുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഗീ കോഫിയിലെ ഉയർന്ന കൊഴുപ്പ് കൂടുതൽ സ്ഥിരതയുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ ഊർജ്ജം നൽകുമെന്നാണ് കരുതപ്പെടുന്നത്.

Advertisment

ശരീരഭാരം കുറയ്ക്കാൻ ഗീ കോഫി സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളായ നെയ്യ്, എംസിടി ഓയിൽ എന്നിവയുടെ ഉപയോഗം സംതൃപ്തി വർദ്ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്, ഇത് ദിവസം മുഴുവനുമുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ശരീരത്തിലെ ഊർജ്ജത്തിന്റെ പ്രാഥമിക സ്രോതസ്സായി കൊഴുപ്പ് ഉപയോഗിക്കുന്നതിനും കാരണമായേക്കാം, ഈ അവസ്ഥ കെറ്റോസിസ് എന്നാണ് അറിയപ്പെടുന്നത്. 

ഈ മെറ്റബോളിക്ക് അവസ്ഥ, ശരീരം സംഭരിച്ചിരിക്കുന്ന കൊഴുപ്പ് കത്തുന്നതിന് കാരണമാകുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കാം. എന്നിരുന്നാലും ശരീരഭാരം കുറയ്ക്കുമെന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ വിവരങ്ങൾ പരിമിതമാണ്. കൂടാതെ വ്യക്തിഗത ഫലങ്ങളും വ്യത്യസ്തമാകാം.

പല സെലിബ്രിറ്റികളും ഗീ കോഫിയെ പിന്തുണയ്ക്കുന്നതിനാൽ, കാപ്പി കുടിക്കാനുള്ള പുതുമയായും കൗതുകമായും ഇത് തോന്നിയേക്കാം. എന്നാൽ സെലിബ്രിറ്റികൾ സ്ഥിരമായ ശാരീരിക പ്രവർത്തനത്തോടൊപ്പം സമീകൃതവും പോഷകങ്ങൾ അടങ്ങിയതുമായ ഭക്ഷണക്രമം പിന്തുടരുന്നു. അതുകൊണ്ട് തന്നെ സമഗ്രമായ ആരോഗ്യത്തെ അവഗണിക്കരുത്.

Check out More Lifestyle Articles Here 

Coffee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: