/indian-express-malayalam/media/media_files/5xJv85crJA4HGoSnPcxO.jpg)
ഏകദിന ലോകകപ്പ് സെമി ഫൈനൽ കാണാനെത്തിയ അനുഷ്ക ശർമ്മ
ലോകകപ്പ് എന്ന കൊടുമുടി കീഴടക്കാൻ ഇന്ത്യക്ക് മുന്നിലുള്ളത് ഇനി ഒരു കടമ്പ മാത്രമാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ വിജയം ഇന്ത്യക്കൊപ്പമായാൽ രോഹിതിന്റെ പടയാളികൾ അഹമ്മദാബാദിൽ ചരിത്രം സൃഷ്ടിക്കും. അപരാജിതരായി കാഴ്ചവച്ച മത്സരങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ച ടീം ഇന്ത്യ 140 കോടി ജനങ്ങളുടെ പ്രതീക്ഷയാണ് നെഞ്ചിലേറ്റുന്നത്.
ഏതൊരു ക്രിക്കറ്റ് മത്സരം നടന്നാലും ആരാധകരെ കളിയോടൊപ്പം തന്നെ ആവേശത്തിലാക്കുന്നതാണ് മത്സരം കാണാൻ ഗ്യാലറിയിലെത്തുന്ന താരങ്ങളുടെയും അവരുടെ പങ്കാളികളുടെയും സാന്നിധ്യം. കളിക്കളത്തിന് പുറത്ത് ഇത്തരത്തിൽ ശ്രദ്ധ നേടുന്ന താരജോഡികളാണ്, സൂപ്പർ താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും. 2023 ലോകകപ്പും വിരുഷ്ക ജോഡികൾ കാഴ്ചക്കാരുടെ ഹൃദയം കവർന്ന നിരവധി നിമിഷങ്ങൾക്കാണ് സാക്ഷിയായത്.
ന്യൂസിലാന്റിനെതിരെ നടന്ന സെമിയിലും ഗ്യാലറിയിലെത്തിയ അനുഷ്ക മാധ്യമശ്രദ്ധ കവർന്നു. ഓവർ സൈസ്ഡ് ഷർട്ടും അതേ ഡിസൈനുള്ള ഷോർട്സുമായിരുന്നു അനുഷ്കയുടെ വേഷം. വൈറ്റ്- ഗ്രീൻ കോമ്പിനേഷനിലുള്ള ഫ്ളോറൽ ഡിസൈൻ കോ- ഓർഡ് ഡ്രസ്സാണ് അനുഷ്ക അണിഞ്ഞത്.
സിമ്പിൾ ലുക്കിലുള്ള ഡ്രസ്സിൽ വളരെ എലഗന്റായിട്ടാണ് അനുഷ്ക പ്രത്യക്ഷപ്പെട്ടത്. അനുഷ്കയുടെ ഡ്രസ്സ് ഇഷ്ടപ്പെട്ട പലരും ഇന്റർനെറ്റിൽ ഡ്രസ്സിന്റെ വില തിരയുകയും ചെയ്തു. 19500 രൂപയാണ് ഈ ഓവർ സൈസ്ഡ് ഷർട്ടിന്റെ വില. ധ്രുവ് കപൂർ എന്ന ഓൺലൈൻ സൈറ്റിൽ ഷർട്ടും ഷോർട്സും 27000 രൂപയ്ക്ക് ലഭിക്കും.
സെമി ഫൈനൽ പോരാട്ടത്തിലെ മിന്നും വിജയത്തോടൊപ്പം വിരാടിന്റെ നിരവധി റെക്കോർഡ് നേട്ടങ്ങൾക്കും അനുഷ്ക സാക്ഷ്യം വഹിച്ചു. 50 ഏകദിന സെഞ്ചുറികൾ നേടി ലോകത്തിലെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടുന്ന ക്രിക്കറ്റർ എന്ന അമൂല്യ നേട്ടമാണ് വിരാട് കൈവരിച്ചത്. അതോടൊപ്പം ഈ ലോകകപ്പിലെ ഉയർന്ന റൺവേട്ടക്കാരനായി മാറിയ കോഹ്ലി (711), ഏകദിന ലോകകപ്പിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറായ 673 എന്ന സച്ചിന്റെ നേട്ടമാണ് മറികടന്നത്. 2003 ലോകകപ്പിലാണ് സച്ചിൻ 673 റൺസ് നേടിയത്. ഒരു ഏകദിന ലോകകപ്പ് ടൂർണമെന്റിൽ 8 തവണ അമ്പതിലേറെ റൺസ് നേടുന്ന ആദ്യ ക്രിക്കറ്റർ എന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി.
ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്ന സ്ലോ പിച്ചായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച 2 മണിക്കാണ് ലോകകപ്പ് ഫൈനൽ മത്സരം നടക്കാൻ പോകുന്നത്.
Check out More Lifestyle Stories Here
- വിസ ഒഴിവാക്കി ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് തായ്ലൻഡ്; കാണേണ്ട 5 സ്ഥലങ്ങൾ
- താമസം 750 കോടിയുടെ വീട്ടിൽ, ബോളിവുഡ് താരങ്ങൾക്കൊപ്പം കറക്കം; 1.3 ലക്ഷം കോടി ആസ്തി; ഈ യുവതിയെ മനസ്സിലായോ?
- 'ഭക്ഷണം ഫ്രീ', പക്ഷേ ചിലവഴിക്കുന്ന സമയത്തിന് പണം നൽകണം; കൊച്ചിയിലെ വേറിട്ടൊരു കഫേ
- സ്ത്രീകൾ മുഖത്തെ രോമങ്ങൾ ഷേവ് ചെയ്യാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us