/indian-express-malayalam/media/media_files/9UkGxWOGMpUyEQORbHHC.jpg)
തായ്‌ലൻഡിലെ അത്ര അറിയപ്പെടാത്തതും ആകർഷകവുമായ 5 സ്ഥലങ്ങൾ
വർഷങ്ങളായി അതിമനോഹരമായ ബീച്ചുകൾ, ഊർജ്ജസ്വലമായ സംസ്കാരം, രുചികരമായ ഭക്ഷണങ്ങൾ എന്നിവ ഇഷ്ടപ്പെടുന്ന ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് തായ്‌ലൻഡ്. ലാൻഡ് ഓഫ് സ്‌മൈൽസ് എന്നറിയപ്പെടുന്ന ഈ രാജ്യം അടുത്തിടെ വിസ ഒഴിവാക്കൽ കരാറോടെ, ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് കൂടുതൽ ആക്‌സസ് ചെയ്യാവുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നു.
ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങൾ മാത്രമല്ല തായ്‌ലൻഡിലെത്തുന്ന സഞ്ചാരികളെ കാത്ത് കാഴ്ചകളുടെ ഒരു നിധിശേഖരം തന്നെ കാത്തിരിപ്പുണ്ട് . ഇന്ത്യൻ യാത്രക്കാർക്ക് ഇപ്പോൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന തായ്‌ലൻഡിലെ അത്ര അറിയപ്പെടാത്തതും ആകർഷകവുമായ സ്ഥലങ്ങൾ ഒന്നു പരിചയപ്പെടാം.
കാഞ്ചനബുരി, പുഴയരികിലെ സ്വർഗ്ഗം
ബാങ്കോക്കിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കാഞ്ചനബുരി, അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും ചരിത്രപരമായ പ്രാധാന്യത്തിനും പേരുകേട്ട ശാന്തമായ ഒരു നദീതീര നഗരമാണ്. ഇവിടെ, എറവാൻ ദേശീയോദ്യാനം സന്ദർശിച്ച് മരതക പച്ച കലർന്ന കുളങ്ങളും വെള്ളച്ചാട്ടങ്ങളും കാണാം. അല്ലെങ്കിൽ രണ്ടാം ലോകമഹായുദ്ധസമയത്ത് നിർമ്മിച്ച ചരിത്ര പാതയായ ഡെത്ത് റെയിൽവേയിൽ ട്രെയിൻ സവാരി നടത്താം. ശാന്തമായ മോൺ ബ്രിഡ്ജിജിലൂടെ യാത്ര ചെയ്യാം
പൈ: ബൊഹീമിയൻ ഒളിത്താവളം
തായ്‌ലൻഡിന്റെ വടക്കൻ പർവതനിരകളിൽ ഒതുങ്ങിക്കിടക്കുന്ന പൈ ഒരു ബൊഹീമിയൻ പറുദീസയാണ്, ശാന്തതയും ശാന്തമായ അന്തരീക്ഷവും തേടുന്ന യാത്രക്കാരെ പൈ വിളിക്കുന്നു. സമൃദ്ധമായ താഴ്‌വരകൾ, ചൂടുനീരുറവകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട പൈ പ്രകൃതിസ്‌നേഹികൾക്ക് അനുയോജ്യമായ സ്ഥലമാണ്. അടുത്തുള്ള മലയിടുക്കളിലേയ്ക്ക് യാത്ര ചെയ്യാൻ സ്കൂട്ടർ വാടകയ്‌ക്ക് ലഭിയ്ക്കും. അതിമനോഹരമായ സൂര്യാസ്തമയ കാഴ്‌ചകൾക്കായി പൈ മലയിടുക്ക് സന്ദർശിക്കുക, കലാപരവും സൗഹൃദപരവുമായ പൈ കമ്മ്യൂണിറ്റിയുമായി ഇടപഴകുക.
കോ ലാന്റ: ദി ഐലൻഡ് റിട്രീറ്റ്
ഫുക്കറ്റും ക്രാബിയും ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ, കോ ലാന്റ കേടുപാടുകൾ ഒന്നും വരുത്താത്ത ഒരു ദ്വീപായി തുടരുന്നു. കടൽത്തീരങ്ങളും, തെളിഞ്ഞ ജലാശയങ്ങളും സ്നോർക്കലിങ്ങിനും ഡൈവിങ്ങിനുമുള്ള സൗകര്യമൊരുക്കുന്നു. പഴയ ടൗണിലെ ആകർഷകമായ തടി വീടുകൾ കണ്ടും , പ്രാദേശിക വിപണികളിൽ ലഭ്യമായ സമുദ്രവിഭവങ്ങൾ ആസ്വദിച്ചും തിരക്കിൽ നിന്ന് അകന്നുള്ള ഈ ദ്വീപ് അനുഭവം വേറിട്ടതായിരിക്കും
സുഖോതായ്: ചരിത്ര രത്നം
യുനെസ്കോയുടെ ലോക പൈതൃക നഗരമായ സുഖോതായ്, തായ് രാഷ്ട്രത്തിന്റെ ജന്മസ്ഥലവും സമ്പന്നമായ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തിന്റെ ഭവനവുമാണ്. പതിമൂന്നാം നൂറ്റാണ്ടിലെ പുരാതന ക്ഷേത്രങ്ങളും ബുദ്ധ പ്രതിമകളും മനോഹരമായി സംരക്ഷിച്ചിരിക്കുന്ന സുഖോതായ് ഹിസ്റ്റോറിക്കൽ പാർക്ക് സന്ദർശിക്കാം . പാർക്കിന്റെ പാതകൾക്ക് ചുറ്റും സൈക്കിൾ ചവിട്ടുന്നത് ചരിത്രപരമായ അന്തരീക്ഷത്തിൽ അലിയാനുള്ള ഒരു മികച്ച മാർഗമാണ്.
നാൻ: നോർത്തേൺ എനിഗ്മ
തായ്‌ലൻഡിന്റെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന നാൻ, സമൃദ്ധമായ പ്രകൃതിദൃശ്യങ്ങൾക്കും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട സ്ഥലമാണ്. ഈ നഗരം പർവതങ്ങൾ കൊണ്ടും വനങ്ങൾ കൊണ്ടും പരമ്പരാഗത തായ് ഗ്രാമങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. ചുവർചിത്രങ്ങൾ കൊണ്ട് മനോഹരമായ വാട്ട് ഫുമിൻ ക്ഷേത്രം സന്ദർശിക്കാം, ട്രക്കിംഗിനും പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനും ഡോയ് ഫു ഖ നാഷണൽ പാർക്കിലേക്ക് ഒരു യാത്ര നടത്താം.
Check out More Lifestyle Stories Here
- താമസം 750 കോടിയുടെ വീട്ടിൽ, ബോളിവുഡ് താരങ്ങൾക്കൊപ്പം കറക്കം; 1.3 ലക്ഷം കോടി ആസ്തി; ഈ യുവതിയെ മനസ്സിലായോ?
- വില 35 കോടി, ഇതാണ് ആലിയയുടെയും രൺബീറിന്റെയും സ്വപ്നക്കൂട്; ചിത്രങ്ങൾ
- നടൻ വിജയ് അയൽക്കാരൻ, വീടിനകത്ത് സ്വിമ്മിംഗ് പൂളും മിനിക്ഷേത്രവും; ഗോകുലം ഗോപാലന്റെ ചെന്നൈ ബംഗ്ലാവിന്റെ വിശേഷങ്ങൾ
- സ്വർണ്ണം കൊണ്ടുള്ള കൊട്ടാരം, സ്വന്തമായി മൃഗശാലയും ജെറ്റ് വിമാനവും; ബ്രൂണെ സുൽത്താന്റെ ആഡംബര ജീവിതക്കാഴ്ചകൾ
- ഏതാണ്ട് 4.5 ലക്ഷം രൂപ വരും; നയൻതാരയുടെ പുതിയ ലുക്കിന് പിന്നിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.