പുലിപ്പല്ല് കൈവശംവച്ചെന്ന് കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയതിനു പിന്നാലെ പുതിയ വീഡിയോ ഗാനത്തിന്റെ ടീസർ പുറത്തുവിട്ട് റാപ്പർ വേടൻ. 'തെരുവിന്റെ മോൻ' എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറക്കിയത്. "കരയല്ലേ നെഞ്ചെ കരയല്ലേ... ഇന്ന് വീണ മുറിവ് നാളെ അറിവല്ലേ..." എന്ന വരികളാണ് 26 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിലുള്ളത്.
ജാഫർ അലി സംവിധാനം ചെയ്യുന്ന സംഗീത വീഡിയോ നിർമ്മിക്കുന്നത് ആഷിഖ് ബാവയാണ്. ഛായാഗ്രഹണം ഹൃത്വിക് ശശികുമാർ നിർവഹിക്കുന്നു. വേടന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം, പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണ്. റാപ്പര്‍ വേടന്‍ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ലെന്നും ഉത്തരവില്‍ കോടതി പറഞ്ഞു.
Read More
- 'ശുദ്ധ തെമ്മാടിത്തം, ആറ്റം ബോംബ് ഒന്നുമല്ലല്ലോ അത്;' വേടൻ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി
- Raper Vedan: തെറ്റ് തിരുത്തും; ലഹരി ഉപയോഗവും മദ്യപാനവും നല്ല ശീലമല്ല: വേടൻ
- ഭാവാഭിനയത്തിന്റെ രസതന്ത്രം; ആക്ഷനും കട്ടിനും ഇടയിലുള്ള ലാലേട്ടൻ്റെ ഷോട്ട് പങ്കുവച്ച് തരുൺ മൂർത്തി
- കൊണ്ടാട്ടം സോങ് വരുന്നെന്ന് തരുൺ മൂർത്തി; 'തേങ്ങ ഉടയ്ക്ക് സ്വാമീ' എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.