Watch Rekhachithram Trailer
Rekhachithram Trailer: ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' ട്രെയിലർ എത്തി. അനശ്വര രാജൻ കന്യാസ്ത്രീയായും ആസിഫ് അലി പൊലീസായും എത്തുന്ന ചിത്രമാണിത്. ദ പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 'അൻ ആൾട്ടർനേറ്റ് ഹിസ്റ്ററി' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. രാമു സുനില്‍ , ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ ഒരുക്കിയത്. മനോജ് കെ ജയന്‍, ഭാമ അരുൺ , സിദ്ദിഖ് , ജഗദീഷ്,സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി,നിഷാന്ത് സാഗർ, പ്രേംപ്രകാശ്,ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘാതോമസ്, സെറിൻ ശിഹാബ് എന്നിവരും ചിത്രത്തിലുണ്ട്. സിനിമോട്ടോഗ്രാഫി അപ്പു പ്രഭാകറും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.
Read More
- ഷെയ്ഖ് ഹസീനയെ കൈമാറണം: ബംഗ്ലാദേശ്
- നിസാനും ഹോണ്ടയും ഒന്നിക്കുന്നു; ഇനി ലോകത്തിലെ മൂന്നാം നമ്പർ വാഹന നിർമ്മാതാക്കൾ
- യുവതി മരിച്ച സംഭവം; നടൻ അല്ലു അർജുൻ്റെ വീടുനുനേരെ കല്ലേറ്, എട്ടുപേർ കസ്റ്റഡിയിൽ
- കുവൈത്തിൻ്റെ പരമോന്നത ബഹുമതി; 'മുബാറക് അൽ കബീർ' മെഡൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
- പെൺകുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ കൈകാര്യം ചെയ്ത് ബന്ധുക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.