/indian-express-malayalam/media/media_files/2024/12/23/CJutSc9wi3gFnR9co0Gq.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. വിചാരണയ്ക്കായി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും നയതന്ത്ര സന്ദേശം അയച്ചതായും ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ വ്യക്തമാക്കി.
ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ ക്രൈംസ് ട്രിബ്യൂണലാണ് ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനും വംശഹത്യയ്ക്കും എതിരായ കുറ്റങ്ങള്‍ ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർക്കും ഉപദേഷ്ടാക്കൾക്കും സൈനിക, സിവിൽ ഉദ്യോഗസ്ഥർക്കുമെതിരെ ചുമത്തിയത്. ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യം വിട്ട മുൻ പ്രധാനമന്ത്രിയെ ഇന്ത്യയിൽ നിന്ന് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കൈമാറ്റ കരാർ നിലവിലുണ്ടെന്നും ഉടമ്പടി പ്രകാരം ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ഓഗസ്റ്റ് 5നാണ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ടത്.
Read More
- നിസാനും ഹോണ്ടയും ഒന്നിക്കുന്നു; ഇനി ലോകത്തിലെ മൂന്നാം നമ്പർ വാഹന നിർമ്മാതാക്കൾ
- യുവതി മരിച്ച സംഭവം; നടൻ അല്ലു അർജുൻ്റെ വീടുനുനേരെ കല്ലേറ്, എട്ടുപേർ കസ്റ്റഡിയിൽ
- കുവൈത്തിൻ്റെ പരമോന്നത ബഹുമതി; 'മുബാറക് അൽ കബീർ' മെഡൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
- പെൺകുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ കൈകാര്യം ചെയ്ത് ബന്ധുക്കൾ
- ജർമനയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവം; പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും
- ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞു കയറി: രണ്ട് മരണം, 60 പേർക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.