/indian-express-malayalam/media/media_files/2024/12/23/qzCG2bOURQiV9HMxqYav.jpg)
ചിത്രം: എക്സ്
ഡൽഹി: ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയും നിസാനും ഒന്നിക്കുന്നു. ലയനം സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ഇരു കമ്പനികളും അറിയിച്ചു. നിസാൻ സഖ്യത്തിലെ ചെറിയ കമ്പനിയായ മിറ്റ്സുബിഷി മോട്ടോഴ്‌സും ചർച്ചകളിൽ പങ്കുചേരാൻ സമ്മതിച്ചതായി കമ്പനികൾ അറിയിച്ചു.
ലയനത്തോടെ വാഹന വില്‍പ്പനയില്‍ ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാണ കമ്പനിയായി ഇതു മാറും. സംയോജനം വിജയിച്ചാൽ, വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് ഇതിലും വലിയ മൂല്യം എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി, നിസാൻ സിഇഒ മക്കോട്ടോ ഉചിദ പ്രസ്താവനയിൽ പറഞ്ഞു.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം ഹോണ്ടയ്ക്കും നിസാനും വലിയ വെല്ലുവിളികളാണ് ഉയർത്തിയത്. ജപ്പാനീസ് വാഹന നിർമ്മാതാക്കൾ നിലവിൽ ഇലക്ട്രിക് വാഹനങ്ങളിലെ തങ്ങളുടെ എതിരാളികളെ പിന്നിലാക്കി, ചെലവ് ചുരുക്കാനും നഷ്ടപ്പെട്ട സമയം നികത്താനും ശ്രമിക്കുകയാണ്.
ലയനത്തോടെ മൂന്നു കമ്പനികളുടെയും മൂല്യം 50 ബില്യൺ ഡോളറിലധികമാകുമെന്നാണ് വിവരം. അതേസമയം ലയനം ഉണ്ടായാലും ഏറ്റവും വലിയ ജാപ്പനീസ് വാഹന നിർമ്മാതാക്കളായി ടൊയോട്ട തുടരും. 11.5 ദശലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയത്. അതേസമയം, നിസാനും ഹോണ്ടയും മിസ്തുബിഷിയും ചേര്‍ന്നാൽ ഏകദേശം 8 ദശലക്ഷത്തോളം വാഹനങ്ങളാകും നിർമ്മിക്കാനാകുക.
Read More
- യുവതി മരിച്ച സംഭവം; നടൻ അല്ലു അർജുൻ്റെ വീടുനുനേരെ കല്ലേറ്, എട്ടുപേർ കസ്റ്റഡിയിൽ
- കുവൈത്തിൻ്റെ പരമോന്നത ബഹുമതി; 'മുബാറക് അൽ കബീർ' മെഡൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
- പെൺകുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ കൈകാര്യം ചെയ്ത് ബന്ധുക്കൾ
- ജർമനയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവം; പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും
- ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞു കയറി: രണ്ട് മരണം, 60 പേർക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.