scorecardresearch

പെൺകുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ കൈകാര്യം ചെയ്ത് ബന്ധുക്കൾ

ജയിലറെ പെൺകുട്ടിയും ബന്ധുക്കളും മർദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

ജയിലറെ പെൺകുട്ടിയും ബന്ധുക്കളും മർദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

author-image
WebDesk
New Update
Madurai Assistant Jailer Beaten Viral Video

ചിത്രം: സ്ക്രീൻഗ്രാബ്

ചെന്നൈ: തമിഴ്നാട്ടിൽ ജയിലറെ നടുറോഡിൽ കൈകാര്യം ചെയ്ത് പെൺകുട്ടിയും കുടുംബവും. മധുര സെൻട്രൽ ജയിലിൽ തടവുകാരനായി കഴിയുന്നയാളുടെ ചെറുമകളെ ഒറ്റയ്ക്ക് വീട്ടിലേക്ക് ക്ഷണിച്ചെന്ന് ആരോപിച്ചാണ് ജയിലറെ പൊൺകുട്ടിയും ബന്ധുക്കളും മർദ്ദിച്ചത്. മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്.

Advertisment

തടവിൽ കഴിയുന്നയാളെ കാണാൻ ജയിലിൽ എത്തിയിരുന്ന പെൺകുട്ടിയോട് പരിചയം സ്ഥാപിക്കുകയും, അടുപ്പം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ആരോപണം. പെൺകുട്ടി ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ത്രീകൾ അടക്കമുള്ളവർ ബാലഗുരുവിനെ ചെരുപ്പൂരി തല്ലുകയായിരുന്നു.

പെൺകുട്ടിയോട് മോട്ടർസൈക്കിളിൽ കയറാൻ ബാലഗുരുസ്വാമി ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ ബന്ധുക്കൾ തല്ലാൻ തുടങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജയിലർക്കെതിരെ സമാന ആരോപണങ്ങൾ നേരെത്തെയും ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

Chennai Jail Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: