scorecardresearch

മെഡിക്കൽ നിയമ ഭേദഗതി; ഫിലിപ്പൈൻസിൽ ഇന്ത്യൻ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് വലിയ അവസരം

ഫിലിപ്പൈൻസിലെ ഇംഗ്ലീഷ് അധിഷ്‌ഠിത പാഠ്യപദ്ധതിയും താങ്ങാനാവുന്ന ട്യൂഷൻ ഫീസും പ്രതിവർഷം ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ രാജ്യത്തേക്ക് ആകർഷിക്കുമെന്നാണ് കണക്കാക്കുന്നത്

ഫിലിപ്പൈൻസിലെ ഇംഗ്ലീഷ് അധിഷ്‌ഠിത പാഠ്യപദ്ധതിയും താങ്ങാനാവുന്ന ട്യൂഷൻ ഫീസും പ്രതിവർഷം ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ രാജ്യത്തേക്ക് ആകർഷിക്കുമെന്നാണ് കണക്കാക്കുന്നത്

author-image
WebDesk
New Update
Philippines, Medical education

Image: AI generated

ഡൽഹി: വിദേശ പൗരന്മാർക്ക് മെഡിസിൻ പ്രാക്ടീസ് അനുവദിക്കുന്ന മെഡിക്കൽ നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് ഫിലിപ്പീൻസ് സർക്കാർ അംഗീകാരം നൽകിയത്. ഭേദഗതി പ്രകാരം, കമ്മീഷൻ ഓൺ ഹയർ എജ്യുക്കേഷൻ അംഗീകാരമുള്ള ഫിലിപ്പൈൻ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം പൂർത്തിയാക്കി 12 മാസത്തെ ഇൻ്റേൺഷിപ്പിന് വിധേയരായ വിദേശ വിദ്യാർത്ഥികൾക്ക് ഫിലിപ്പീൻസിൽ രജിസ്റ്റർ ചെയ്യാനും മെഡിസിൻ പ്രാക്ടീസ് ചെയ്യാനും അവസരം ലഭിക്കും.

Advertisment

ഇന്ത്യയിൽ നിന്ന് അടക്കം നിരവധി വിദേശ വിദ്യാർത്ഥികൾക്ക് വലിയ അവസരമാണ് ഇതിലൂടെ തുറക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ 2024ലെ കണക്കുകൾ പ്രകാരം നിലവിൽ 9665 ഇന്ത്യക്കാരാണ് ഉന്നത വിദ്യാഭ്യാസത്തിനായി ഫിലിപ്പീൻസിലുള്ളത്. നിയന്ത്രണങ്ങളിലെ മാറ്റം രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 25 മുതൽ 30 ശതമാനം വരെ ഉയർത്തുമെന്നാണ് കരിയർ എക്‌സ്‌പെർട്ട് സ്ഥാപകൻ ഗൗരവ് ത്യാഗി അഭിപ്രായപ്പെടുന്നത്.

ഫിലിപ്പൈൻസിലെ ഇംഗ്ലീഷ് അധിഷ്‌ഠിത പാഠ്യപദ്ധതിയും താങ്ങാനാവുന്ന ട്യൂഷൻ ഫീസും പ്രതിവർഷം ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ രാജ്യത്തേക്ക് ആകർഷിക്കുമെന്ന്, കിംഗ്‌സ് ഇൻ്റർനാഷണൽ മെഡിക്കൽ അക്കാദമി ഡയറക്ടർ കാഡ്‌വിൻ പിള്ള പറഞ്ഞു. 64 അംഗീകൃത മെഡിക്കൽ സ്കൂളുകളിലൂടെയും, ആഗോളതലത്തിൽ അംഗീകാരമുള്ള റെസിഡൻസി പ്രോഗ്രാമുകളിലൂടെയും ഗൂണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണെന്ന് ഫിലിപ്പീൻസ് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ഒരു വർഷ ഇൻ്റേൺഷിപ്പ് ഉൾപ്പെടെ ഫിലിപ്പീൻസിൽ എംബിബിഎസ് ബിരുദം പൂർത്തിയാക്കാൻ ആറുവർഷമാണ് സാധാരണയായി വേണ്ടിവരുന്നത്. NMAT ടെസ്റ്റ് എഴുതാനും MD കോഴ്‌സിന് ചേരാനും യോഗ്യത നേടുന്നതിന് മുമ്പായി അന്തർദ്ദേശീയ വിദ്യാർത്ഥികൾ മൂന്നു സെമസ്റ്റർ ബിഎസ് കോഴ്‌സിൽ ചേരേണ്ടതുണ്ട്. ബിഎസ് കോഴ്‌സിന് പഠിക്കുകയും നാഷണൽ മെഡിക്കൽ അഡ്മിഷൻ ടെസ്റ്റ് (എൻഎംഎടി) പരീക്ഷയിൽ മത്സര സ്‌കോർ നേടുകയും ചെയ്യുക എന്നത് രാജ്യത്തെ മെഡിക്കൽ കോഴ്‌സുകളിൽ മുൻകൂർ വ്യവസ്ഥയാണ്.

Read More

Philippines

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: