scorecardresearch

'ഒരു പെണ്ണും കുറേ ഭർത്താക്കന്മാരും'; നിഖില വിമലിന്റെ 'പെണ്ണ് കേസ്' ടീസർ എത്തി

നിഖിലയ്ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു

നിഖിലയ്ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു

author-image
Entertainment Desk
New Update

നിഖില വിമൽ നായികയാകുന്ന പുതിയ ചിത്രം 'പെണ്ണ് കേസി'ന്റെ ടീസർ പുറത്തിറക്കി. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിൻറെ പേര് പോലെതന്നെ കൗതുകം നിറയ്ക്കുന്ന ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.

Advertisment

Also Read: ചിരിപ്പിച്ച് ത്രില്ലടിപ്പിക്കാൻ ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ; 'പെറ്റ് ഡിറ്റക്ടീവി' ട്രെയിലർ എത്തി

നിഖിലയ്ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ഫെബിൻ സിദ്ധാർഥും രശ്മി രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ.മേത്ത, ഉമേഷ്.കെ.ആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം.

Also Read: ഇത് രാവണൻ ഇഫക്ട്; തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ കാർത്തികേയന്റെ വരവ്; 'രാവണപ്രഭു' 4കെ ട്രെയിലർ

Advertisment

പെണ്ണ് കേസിനായി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷിനോസാണ്. ജ്യോതിഷ് എം, സുനു എ.വി, ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതിയിരിക്കുന്നു. സഹനിർമ്മാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയും ചേർന്നാണ്. പ്രൊഡക്ഷൻ ഡിസൈനർ - അർഷദ് നക്കോത്ത്, സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ- ഷമീർ മുഹമ്മദ് എന്നിവർ നിർവഹിക്കുന്നു.

Read More: 'ചാത്തനോ മാടനോ മറുതയോ'; പേടിപ്പിച്ച് 'നൈറ്റ് റൈഡേഴ്സ്'

Nikhila Vimal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: