scorecardresearch

ചിരിപ്പിച്ച് ത്രില്ലടിപ്പിക്കാൻ ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ; 'പെറ്റ് ഡിറ്റക്ടീവി' ട്രെയിലർ എത്തി

വിനയ് ഫോർട്ട്, വിനായകൻ, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും പ്രനീഷ് വിജയന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിലെത്തുന്നു

വിനയ് ഫോർട്ട്, വിനായകൻ, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും പ്രനീഷ് വിജയന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിലെത്തുന്നു

author-image
Entertainment Desk
New Update

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീനും, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ "പെറ്റ് ഡിറ്റക്ടീവ്"-ന്റെ ട്രെയിലർ പുറത്തിറക്കി. അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്ഒക്ടോബർ 16ന് ചിത്രം ആഗോള റിലീസായത്തും.

Advertisment

Also Read: ഇത് രാവണൻ ഇഫക്ട്; തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ഇനി കാർത്തികേയന്റെ വരവ്; 'രാവണപ്രഭു' 4കെ ട്രെയിലർ

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രൈവറ്റ് ഡിറ്റക്ടീവ് ടോണി ജോസ് അലുല എന്ന കഥാപാത്രമായാണ് ഷറഫുദ്ദീൻ ഈ ചിത്രത്തിൽ എത്തുന്നത്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. 

Also Read: 'ചാത്തനോ മാടനോ മറുതയോ'; പേടിപ്പിച്ച് 'നൈറ്റ് റൈഡേഴ്സ്'

സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രം 'പ്രേമം' റിലീസ് ചെയ്ത് പത്ത് വർഷത്തിനു ശേഷം ഷറഫുദ്ദീൻ - അനുപമ പരമേശ്വരൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പെറ്റ് ഡിറ്റക്ടീവിനുണ്ട്. വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment

Read More: 'അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ;' മമ്മൂട്ടി - മോഹൻലാൽ ചിത്രം പേട്രിയറ്റ് ടീസർ

Anupama Parameswaran Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: