scorecardresearch

Patriot Teaser: 'അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ;' മമ്മൂട്ടി - മോഹൻലാൽ ചിത്രം പേട്രിയറ്റ് ടീസർ

Patriot Malayalam Teaser: മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവരും പേട്രിയറ്റിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു

Patriot Malayalam Teaser: മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവരും പേട്രിയറ്റിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു

author-image
Entertainment Desk
New Update

Patriot Teaser: മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഏറെക്കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ  ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറക്കി. "പേട്രിയറ്റ്" എന്ന് പേരിട്ടിരിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Advertisment

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പേട്രിയറ്റിലെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. 

Also Read: 'ദൃശ്യവിസ്മയം'; രണ്ടാം ഭാഗത്തോട് നൂറു ശതമാനം നീതിപുലർത്തി കാന്താര 2

മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. സുഷിൻ ശ്യാമിൻ്റെ പശ്ചാത്തല സംഗീതവും മാനുഷ് നന്ദന്റെ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നു. മലയാളത്തിൽ ഇതേവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന. 

Advertisment

Also Read: ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസയുമായി മോഹൻലാൽ

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു.

Read More: ഹിറ്റടിക്കാൻ കിഷ്കിന്ധ കാണ്ഡം ടീമിന്റെ 'എക്കോ'; പടക്കളത്തിനു ശേഷം നായകനായി സന്ദീപ് പ്രദീപ്

Teaser Mammootty Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: