/indian-express-malayalam/media/media_files/2025/09/23/mohanlal-2025-09-23-16-02-16.jpg)
ചിത്രം: ഫേസ്ബുക്ക്
വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകളുമായി നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് മോഹൻലാൽ ആശംസ നേർന്നത്. "ഓം ഹരിശ്രീ ശ്രീ ​ഗണപതയേ നമഃ, അവിഘ്നമസ്തുഃ ശ്രീ ​ഗുരുഭ്യോ നമഃ," എന്നെഴുതിയ ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
"ഏവർക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ. ഇന്ന് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും നന്മയും വിജയവും നിറഞ്ഞ ഭാവിക്കായി എന്റെ പ്രാർത്ഥനകൾ," മോഹൻലാൽ കുറിച്ചു. നിരവധി ആരാധകർ താരത്തിന്റെ പോസ്റ്റിലൂടെ വിജയദശമി ആശംസ പങ്കുവയ്ക്കുന്നുണ്ട്.
Read More: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; ഇന്ന് വിദ്യാരംഭം
നവരാത്രി ആഘോഷങ്ങളുടെ സമാപനമാണ് വിജയദശമി. കേരളത്തിൽ വിജയദശമി ദിനമാണ് വിദ്യാരംഭം ആയി ആചരിക്കുന്നത്. കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവന്റ ലോകത്തേക്ക് കടക്കുന്ന ദിനം. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്.
Also Read: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന ഈ പുണ്യദിനത്തിൽ ആശംസകൾ നേരാം
‘ദശരാത്രി’കളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. ദുർഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം. കിഴക്ക്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്നു ദുർഗ ദേവി വിജയം വരിച്ച കാലമാണു വിജയദശമി എന്നാണു സങ്കൽപം.
Read More: വിജ്ഞാനത്തിൻ്റെ വെളിച്ചം വീശുന്ന വിജയദശമി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.