scorecardresearch

Kantara Chapter 1 Review: 'ദൃശ്യവിസ്മയം'; രണ്ടാം ഭാഗത്തോട് നൂറു ശതമാനം നീതിപുലർത്തി കാന്താര ചാപ്റ്റർ 1

Kantara Chapter 1 Audience Response: ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്

Kantara Chapter 1 Audience Response: ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്

author-image
Entertainment Desk
New Update
Kantara Chapter 1

Kantara Chapter 1 Movie Review

Kantara Chapter 1 Kannada Movie Review: 'കാന്താര' ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ 'കാന്താര ചാപ്റ്റർ:1' ഗാന്ധി ജയന്തി ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Advertisment

തുടക്കം മുതൽ മികച്ചു നിൽക്കുന്നു ചിത്രത്തിന്റെ രണ്ടാം പകുതിയും ക്ലൈമാക്സും കൂടുതൽ മികവ് പുലർത്തിയതായാണ് സോഷ്യൽ മീഡിയയിലടക്കം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഋഷഭ് ഷെട്ടിയുടെ അഭിനയത്തിനും സംവിധാന മികവിനുമൊപ്പം ടെക്നിക്കൽ സൈഡിലും ചിത്രം പ്രശംസ നേടുകയാണ്. ചിത്രത്തിന്റെ വിഎഫ്എക്സും കൈയ്യടി നേടി. അരവിന്ദ് എസ്. കശ്യപിന്റെ ഛായാ​ഗ്രഹണവും അജനീഷ് ലോക്നാഥിന്റെ സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ചെന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്.

Also Read: ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസയുമായി മോഹൻലാൽ

ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്കുപ്രകാരം വ്യാഴാഴ്ച രാവിലെ വരെ 30 കോടി രൂപയുടെ മുൻകൂർ ബുക്കിങ്ങായിരുന്നു ചിത്രം നേടിയത്.

Also Read: ഉണ്ണി മുകുന്ദന്റെ മെഹ്ഫിൽ ഒടിടിയിൽ എത്തി; ചിത്രം എവിടെ കാണാം?

Advertisment

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഹോംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. 2022 ൽ പുറത്തിറങ്ങിയ 'കാന്താര'യുടെ ആദ്യഭാഗം വലിയ വിജയമായിരുന്നു നേടിയത്. ഫാന്റസിയും മിത്തും സമന്വയിപ്പിച്ച് ഒരുക്കിയ ഈ സിനിമ, മികച്ച ദൃശ്യാനുഭവം നൽകി പ്രേക്ഷകരെ ആകർഷിച്ചിരുന്നു. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് ചിത്രത്തിന്റെ സഹ എഴുത്തുകാർ. 

Read More: ഹിറ്റടിക്കാൻ കിഷ്കിന്ധ കാണ്ഡം ടീമിന്റെ 'എക്കോ'; പടക്കളത്തിനു ശേഷം നായകനായി സന്ദീപ് പ്രദീപ്

Kannada Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: