scorecardresearch

ഇത് രാവണൻ ഇഫക്ട്; തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ഇനി കാർത്തികേയന്റെ വരവ്; 'രാവണപ്രഭു' 4കെ ട്രെയിലർ

Ravanaprabhu 4K Trailer: 4കെ ആറ്റ്‌മോസില്‍ റീ മാസ്റ്റർ ചെയ്ത ട്രിയിലർ ആണ് പുറത്തിറക്കിയത്

Ravanaprabhu 4K Trailer: 4കെ ആറ്റ്‌മോസില്‍ റീ മാസ്റ്റർ ചെയ്ത ട്രിയിലർ ആണ് പുറത്തിറക്കിയത്

author-image
Entertainment Desk
New Update

24 വർഷങ്ങൾക്കു ശേഷം റീ റിലീസിനൊരുങ്ങുകയാണ്, മംഗലശ്ശേരി നീലകണ്ഠനായും മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ആക്ഷൻ ചിത്രം 'രാവണപ്രഭു'. 4കെ ആറ്റ്‌മോസില്‍ റീ മാസ്റ്റർ ചെയ്ത ചിത്രത്തിന്റെ ട്രിയിലർ പുറത്തിറക്കി. 

Advertisment

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം മാറ്റിനി നൗ ആണ് റീ മാസ്റ്റർ ചെയ്തു വീണ്ടും പ്രേഷകർക്കു മുന്നിലെത്തിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 2001ൽ തിയേറ്ററുകളിലെത്തിയ രാവണപ്രഭു. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുത്തിൻ്റെ തുടർച്ചയാണ് ചിത്രം.

Also Read: 'ചാത്തനോ മാടനോ മറുതയോ'; പേടിപ്പിച്ച് 'നൈറ്റ് റൈഡേഴ്സ്'

മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തയ ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്, സായ് കുമാര്‍, ഇന്നസന്റ്, വസുന്ധരാ ദാസ്, രേവതി, ജഗതി, ജഗതീഷ്, ഭീമന്‍ രഘു, അഗസ്റ്റിന്‍, രാമു, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയ താരനിരയാണ് അണിനിരക്കുന്നത്. സുരേഷ് പീറ്റേഴ്‌സ് സംഗീതം, ഗിരീഷ് പുത്തഞ്ചേരി ഗാനരചന, പി. സുകുമാര്‍ ഛായാഗ്രഹണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നു.

Read More: 'അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ;' മമ്മൂട്ടി - മോഹൻലാൽ ചിത്രം പേട്രിയറ്റ് ടീസർ

Advertisment
Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: