scorecardresearch

തിയേറ്ററിൽ കൂട്ടച്ചിരി പടർത്താൻ ജഗദീഷും ഇന്ദ്രൻസും; 'പരിവാർ' ട്രെയിലർ എത്തി

മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുക്കിയിരിക്കുന്നത്

മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുക്കിയിരിക്കുന്നത്

author-image
WebDesk
New Update

ജഗദീഷിനെയും ഇന്ദ്രൻസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവും ഫഹദ് നന്ദുവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പരിവാർ.' മുഴുനീള കോമഡി ചിത്രമായി ഒരുക്കുന്ന പരിവാറിന്റെ ട്രെയിലർ പുറത്തിറക്കി. കോമഡി രംഗങ്ങളാൽ സമ്പന്നമായ ട്രെയിലറാണ് പുറത്തുവിട്ടത്.

Advertisment

ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ കൂടാതെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അൽഫാസ് ജഹാംഗീറാണ് പരിവാറിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. വി.എസ് വിശാൽ ആണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

Read More

Advertisment
Trailer Malayalam Movie Jagadeesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: