scorecardresearch

Padakkalam Trailer: 'അങ്ങേര് ഇലുമിനാറ്റിയാടാ...,' ചിരിപ്പിച്ച് ത്രില്ലടിപ്പിക്കാൻ 'പടക്കളം' വരുന്നു; ട്രെയിലര്‍

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ, സന്ദീപ് പ്രദീപ്, സാഫ് ബോയ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ, സന്ദീപ് പ്രദീപ്, സാഫ് ബോയ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്

author-image
Entertainment Desk
New Update

സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന "പടക്കളം" എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, സന്ദീപ് പ്രദീപ്, സാഫ് ബോയ്, അരുൺ അജികുമാർ, അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Advertisment

നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും നിർമാണ പങ്കാളിയാകുന്നു. മെയ് 8ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

സസ്പെൻസും മിത്തും ഫാൻ്റെസിയയും ഹ്യൂമറും കോർത്തിണക്കിയ ചിത്രമാകും പടക്കളമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. തിരക്കഥ - നിതിൻ സി ബാബു, മനുസ്വരാജ്, സംഗീതം - രാജേഷ് മുരുകേശൻ, ഛായാഗ്രഹണം - അനു മൂത്തേടത്ത്,  എഡിറ്റിങ് - നിതിൻരാജ് ആരോൾ എന്നിവർ കൈകാര്യം ചെയ്യുന്നു.

Read More

Advertisment
Malayalam Movie Trailer Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: