നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി'യുടെ ട്രെയിലർ പുറത്തിറക്കി. അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
Also Read: 'ഒരു പെണ്ണും കുറേ ഭർത്താക്കന്മാരും'; നിഖില വിമലിന്റെ 'പെണ്ണ് കേസ്' ടീസർ എത്തി
സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. നവ്യ നായർ ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Also Read: ചിരിപ്പിച്ച് ത്രില്ലടിപ്പിക്കാൻ ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ; 'പെറ്റ് ഡിറ്റക്ടീവി' ട്രെയിലർ എത്തി
ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഷാജി മാറാട് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, എഡിറ്റിങ്- ശ്രീജിത്ത് സാരംഗ് എന്നിവർ നിർവഹിക്കുന്നു.
Read More: 'ചാത്തനോ മാടനോ മറുതയോ'; പേടിപ്പിച്ച് 'നൈറ്റ് റൈഡേഴ്സ്'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us