scorecardresearch

'സാക്ഷികളും ഇല്ല മോട്ടീവും ഇല്ല,' ത്രില്ലടിപ്പിച്ച് 'ഔസേപ്പിന്‍റെ ഒസ്യത്ത്' ട്രെയിലർ

വിജയരാഘവൻ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ചിത്രത്തിൽ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ തുടങ്ങിയ താരങ്ങളുമുണ്ട്

വിജയരാഘവൻ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ചിത്രത്തിൽ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ തുടങ്ങിയ താരങ്ങളുമുണ്ട്

author-image
Entertainment Desk
New Update

ഔസേപ്പിന്റേയും മൂന്നാണ്മക്കളുടെയും കഥ പറയുന്ന 'ഔസേപ്പിന്‍റെ ഒസ്യത്ത്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. വിജയരാഘവൻ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ചിത്രത്തിൽ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ തുടങ്ങി നിരവധി താരങ്ങൾ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisment

നവാഗതനായ ശരത്ചന്ദ്രൻ ആ‍ർ.ജെ ആണ് ഔസേപ്പിന്‍റെ ഒസ്യത്ത് സംവിധാനം ചെയ്യുന്നത്. മെയ്ഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഫസൽ ഹസൻ രചനയും അരവിന്ദ് കണ്ണാ ബിരൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ബി. അജിത് കുമാറാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ്, ബ്രിട്ടോ ഡേവീസ്, അജീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More

Trailer Dileesh Pothan Vijayaraghavan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: