scorecardresearch

Kantara Chapter 1 Trailer: മിഴി തുറക്കുന്നത് ബ്രഹ്മാണ്ഡ കാഴ്ചകളിലേക്ക്; വിസ്മയിപ്പിക്കാൻ കാന്താര 2, ട്രെയിലർ

Kantara Chapter 1 Trailer: ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്

Kantara Chapter 1 Trailer: ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്

author-image
Entertainment Desk
New Update

Kantara Chapter 1 Trailer: സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'കാന്താര: എ ലെജൻഡ് ചാപ്റ്റർ വൺ' എന്ന ചിത്രത്തിന്റെ ട്രെയിലർ എങ്ങി. 'കാന്താര' എന്ന സൂപ്പർഹിറ്റ് സിനിമയുടെ പ്രീക്വൽ ആണ് ഈ രണ്ടാം ഭാഗം. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

Advertisment

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന 6 മലയാളചിത്രങ്ങൾ

ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഹിന്ദിയിൽ ഹൃതിക് റോഷൻ, തെലുങ്കിൽ പ്രഭാസ്, തമിഴിൽ ശിവകാർത്തികേയൻ, കന്നഡയിൽ ഇൻഡസ്ട്രിയിലെ പ്രമുഖ താരങ്ങൾ എന്നിവരും ട്രെയിലർ റിലീസിന്റെ ഭാഗമായി. 

Also Read: ഏറ്റവും മികച്ച നാത്തൂൻ, ഞങ്ങളുടെ കുടുംബത്തിന്റെ ശക്തി; റിമിയ്ക്ക് ആശംസകളുമായി മുക്ത

2022-ൽ പുറത്തിറങ്ങിയ 'കാന്താര' വലിയ വിജയമായിരുന്നു. ഫാന്റസിയും മിത്തും സമന്വയിപ്പിച്ച് ഒരുക്കിയ ഈ സിനിമ, മികച്ച ദൃശ്യാനുഭവം നൽകി പ്രേക്ഷകരെ ആകർഷിച്ചിരുന്നു. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ. ഒക്ടോബർ രണ്ടിനാണ് സിനിമയുടെ റിലീസ്. 

Advertisment

Also Read: ജോർജുകുട്ടി വീണ്ടും വരുന്നു; ദൃശ്യം 3 തുടങ്ങി, ചിത്രങ്ങളുമായി മോഹൻലാൽ

കാന്താര 2 ഒക്ടോബർ 2ന് വേൾഡ് വൈഡ് ആയി റിലീസിനെത്തും. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

Also Read: വ്യാജ വാർത്തകൾ അവഗണിക്കൂ, 'ലോക' ഉടൻ ഒടിടിയിലേക്ക് ഇല്ലെന്ന് ദുൽഖർ സൽമാൻ

Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: