scorecardresearch

വിവാദങ്ങൾ കെട്ടടങ്ങി; ജെഎസ്കെ ഇനി വെള്ളിത്തിരയിലേക്ക്; ട്രെയിലർ എത്തി

19 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും വക്കീൽ കുപ്പമായമണിയുന്ന ചിത്രമാണിത്

19 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും വക്കീൽ കുപ്പമായമണിയുന്ന ചിത്രമാണിത്

author-image
Entertainment Desk
New Update

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് "ജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള." പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്. ജൂലൈ17 ആഗോള റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറക്കി. 

Advertisment

സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ജെഎസ്കെയുടെ നിർമ്മാണം. നുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: എട്ടു വെട്ടുമായി ജെഎസ്കെ ഇനി തിയേറ്ററുകളിലേക്ക്; പ്രദര്‍ശനാനുമതി

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നതെന്നാണ് വിവരം.

Advertisment

Also Read: 19 വർഷങ്ങൾക്കു ശേഷം വീണ്ടും വക്കീൽ കുപ്പായം അണിഞ്ഞ് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള" എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുക.

Read More: അശ്ലീല സന്ദേശം അയച്ചു, നിരന്തരം ശല്യം ചെയ്തു, 60കാരനായ ആ സംവിധായകനെ എനിക്കു തല്ലേണ്ടി വന്നു

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: