/indian-express-malayalam/media/media_files/2025/06/19/janaki-vs-state-of-kerala-2025-06-19-13-00-37.jpg)
ചിത്രം: യുട്യൂബ്
വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്ന 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള.' കോർട്ട് റൂം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ജൂൺ 27ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ പൂർത്തിയായി. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. പ്രവീൺ നാരായണൻ ആണ് സംവിധാനം.
Also Read: 18 വയസ്സിൽ കല്യണം കഴിഞ്ഞ് ആ വീട്ടിലേക്ക് കയറി ചെന്നതിങ്ങനെയാണ്; ത്രോബാക്ക് ചിത്രവുമായി ഊർമിള ഉണ്ണി
സുരേഷ് ഗോപിയുടെ മകൻ മാധവ്, അനുപമ പരമേശ്വരൻ എന്നിവരും ചിത്രത്തിലുണ്ട്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രംകൂടിയാണിത്. സുപ്പർ ഹിറ്റ് ചിത്രമായിരുന്ന 'ചിന്താമണി കൊലക്കേസി'നു ശേഷം 19 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപി വീണ്ടും വക്കീൽ കുപ്പമായമണിയുന്നത്.
Also Read: ഒരു കാലത്ത് തെന്നിന്ത്യ അടക്കിവാണ താരസുന്ദരികൾ; വൈറലായി ചിത്രങ്ങൾ
ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Read More: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us