/indian-express-malayalam/media/media_files/2025/06/19/meena-devayani-khushbu-roja-kala-master-2025-06-19-11-52-48.jpg)
റോജ, കലാ മാസ്റ്റർ, മീന, രംഭ, ദേവയാനി
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാലോകം അടക്കി വാണ നാലു താരസുന്ദരിമാർ- മീന, രംഭ, ദേവയാനി, റോജ. സിനിമകൾക്കപ്പുറം ജീവിതത്തിലും അടുത്ത സൗഹൃദം പുലർത്തുന്നവർ. നാലു പേരും ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൊറിയോഗ്രാഫറായ കലാ മാസ്റ്ററാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്.
ഈ താരസുന്ദരിമാരുടെയെല്ലാം സുഹൃത്താണ് കലാ മാസ്റ്റർ. പലപ്പോഴും ഈ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ കലാ മാസ്റ്റർ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ നാലുപേരും ഒന്നിച്ചെത്തിയ ഈ ചിത്രങ്ങൾ ആരാധകർക്കും നൊസ്റ്റാൾജിയ സമ്മാനിക്കുന്നതാണ്.
തെന്നിന്ത്യയിലെ മിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി അഭിനയിച്ചിട്ടുള്ള നടിമാരിൽ ഒരാളാണ് മീന. നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചതിനാൽ മലയാളികളെ സംബന്ധിച്ച് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് മീന. 1982 ൽ ‘നെഞ്ചങ്കൾ’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. എന്നാൽ ആദ്യം റിലീസ് ആയ ചിത്രം എങ്കെയോ കേട്ട കുറൽ ആയിരുന്നു പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു.
Also Read: മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടി; ആളെ മനസ്സിലായോ?
സാന്ത്വനം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു. സ്വാന്തനത്തിലെ “ഉണ്ണി വാവാവോ” എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് മീനയുടെ മുഖം ഓര്‍മവരും. ഗ്ലാമര്‍ നായികയായി മുത്തുവില്‍ ഉള്‍പ്പെടെ അഭിനയിക്കുമ്പോള്‍ തന്നെ പക്വതയുള്ള അമ്മയായി അവ്വൈ ഷണ്‍മുഖിയില്‍ അഭിനയിച്ചു.
മലയാളത്തിൽ മോഹൻലാലിനൊപ്പമാണ് മീന ഏറ്റവുമധികം സിനിമകൾ ചെയ്തത്. മലയാള ഐ.വി. ശശിയുടെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ വർണപ്പകിട്ട് എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി ഒന്നിച്ചത്. വർണപ്പകിട്ട് ഉൾപ്പെടെ ഇവര്‍ രണ്ടു പേരും ഇതുവരെ ഏഴ് സിനിമകളിലാണ് ജോഡികളായത്. അതില്‍ ആറും സൂപ്പര്‍ഹിറ്റായിരുന്നു. വര്‍ണപ്പകിട്ട്, ഉദയനാണ് താരം, മിസ്റ്റര്‍ ബ്രഹ്മചാരി, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, നാട്ടുരാജാവ് ഇവയാണ് സൂപ്പര്‍ഹിറ്റ്.
മലയാളത്തിൽ ഉൾപ്പടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ നായികയായി അഭിനയിച്ച നടിയാണ് രംഭ. വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ സർഗം എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്.
Also Read: ആഡംബരങ്ങളില്ലാതെ, ആൾക്കൂട്ടത്തിലൊരാളായി സിമ്പിൾ ലുക്കിൽ രംഭ ഗുരുവായൂരിൽ; വീഡിയോ
2003ൽ സിനിമ നിർമ്മാതാവായും രംഭ വന്നു. ജ്യോതിക, ലൈല എന്നിവരോടൊപ്പം രംഭയും അഭിനയിച്ച 'ത്രീ റോസ്സസ്' എന്ന ചിത്രമാണ് നിർമിച്ചത്. 2010ൽ സിനിമാ ജീവിതം അവസാനിപ്പിച്ച രംഭ കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് ടോറോന്റോയിലേക്ക് താമസം മാറി. പിന്നീട് ചില ഡാൻസ് റിയാലിറ്റി ഷോകളിൽ മാത്രമാണ് രംഭ പ്രത്യക്ഷപ്പെട്ടത്.
രംഭയേയും മീനയേയും പോലെ മലയാളസിനിമയ്ക്ക് സുപരിചിതയാണ് നടി ദേവയാനിയും. കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെയാണ് ദേവയാനി മലയാളത്തിലെത്തുന്നത്. സുന്ദരപുരുഷൻ, ബാലേട്ടൻ, നരൻ തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ ദേവയാനി അഭിനയിച്ചു.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
നടിയെന്ന രീതിയിൽ മാത്രമല്ല രാഷ്ട്രീയത്തിലും ശ്രദ്ധേയയാണ് റോജ എന്നറിയപ്പെടുന്ന റോജ സെൽവമണി. ആർ.കെ ശെൽമണി സംവിധാനം ചെയ്ത ചെമ്പരുത്തി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു റോജ അരങ്ങേറ്റം കുറിച്ചത്. ചിത്രം വൻവിജയം നേടിയിരുന്നു. അഭിനയത്തിനു പുറമേ വസ്ത്രാലങ്കാരം, ഹെയർ സ്റ്റൈലിംഗ് മേഖലകളിലും റോജ തിളങ്ങി. തന്റെ സഹപ്രവർത്തകരായ മീന, ദേവയാനി, രമ്യാ കൃഷ്ണൻ ,ഖുശ്ബു, രഞ്ജിത, മുംതാസ് തുടങ്ങിയ നിരവധി നായികമാർക്കു വേണ്ടി റോജ ഹെയർ സ്റ്റൈൽ ഒരുക്കിയിട്ടുണ്ട്.
ദേവയാനി, ഖുശ്ബു, മീന എന്നിവരെ പോലെ റോജയും നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഗംഗോത്രിയായിരുന്നു റോജയുടെ ആദ്യ മലയാള ചിത്രം. ഗുരു, സൂപ്പർമാൻ, മലയാളി മാമനു വണക്കം, ജമ്നപ്യാരി എന്നിവയാണ് മറ്റു മലയാളചിത്രങ്ങൾ.
Also Read: 'പ്രായം കുറയ്ക്കുന്ന മെഷീൻ കൈയ്യിലുണ്ടോ'; നവ്യയുടെ ലണ്ടൻ ചിത്രങ്ങൾക്ക് കമൻ്റുമായി ആരാധിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.