/indian-express-malayalam/media/media_files/2025/06/25/jsk-suresh-gopi-2025-06-25-16-54-15.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ജാനകി എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ സുരേഷ് ഗോപി നായകനായ 'ജെ എസ് കെ - ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന് പ്രദർശനാനുമതി. എട്ടു മാറ്റങ്ങളോടെ റീ എഡിറ്റു ചെയ്ത പതിപ്പിനാണ് സെൻസർ ബോർഡ് അനുമതി നൽകിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജാനകിയുടെ പേര് ജാനകി വി (ജാനകി വിദ്യാധരൻ) എന്നു മാറ്റിയാണ് ചിത്രം പുറത്തിറങ്ങുക.
ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ജാനകി എന്ന പേര് മതവികാരത്തെ അടക്കം വൃണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. സെന്‍സര്‍ ബോര്‍ഡും റിവൈസിങ് കമ്മിറ്റിയും അനുമതി നിഷേധിച്ചതോടെ നിർമ്മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
Also Read: 'മോണിക്ക അണ്ണൻ തൂക്കി;' കൂലിയിലെ ഗാനത്തിൽ കൈയ്യടി നേടി സൗബിൻ ഷാഹിർ
സിനിമയിൽ 96 കട്ടുകൾ വേണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആദ്യ നിലപാട്. കേസിൽ വാദം നീണ്ടതോടെ ഹൈക്കോടതി ജസ്റ്റീസ് എൻ.നഗരേഷ് കഴിഞ്ഞ ശനിയാഴ്ച സിനിമ കണ്ടിരുന്നു. പേര് മാറ്റം അടക്കം സെൻസർ ബോർഡ് മുന്നോട്ട് വച്ച രണ്ടു നിർദേശങ്ങൾ നിർമ്മാതാക്കൾ അംഗീകരിക്കുകയായിരുന്നു.
Also Read: 'എന്റെ വിവാഹ ദിനം നശിപ്പിച്ചു'; ജാവേദ് മിയാൻദാദിനെതിരെ ആമിർ ഖാൻ
സിനിമയിലെ കോടതി വിസ്താര സീനിലെ ജാനകി പരാമർശം
ഒഴിവാക്കാനും ധാരണയിലെത്തിയിരുന്നു. സിനിമയുടെ പേര് മാറ്റുന്നതില്‍ നിരാശയില്ലെന്നാണ് സംവിധായകന്‍ പ്രവീണ്‍ നരായണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിനിമ പുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും പേരു മാറ്റം സിനിമയുടെ ഉള്ളക്കടത്തെ ബാധിക്കില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
Read More: ഇത് നിറത്തിലെ എബിയല്ലേ?; വേദിയിൽ തകർത്ത് കുഞ്ചാക്കോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us