scorecardresearch

'മോണിക്ക അണ്ണൻ തൂക്കി;' കൂലിയിലെ ഗാനത്തിൽ കൈയ്യടി നേടി സൗബിൻ ഷാഹിർ

തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെയും സൗബിൻ ഷാഹിറുമാണ് ഗാനരംഗത്തിൽ എത്തുന്നത്

തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെയും സൗബിൻ ഷാഹിറുമാണ് ഗാനരംഗത്തിൽ എത്തുന്നത്

author-image
Entertainment Desk
New Update

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'കൂലി.' 'വിക്രം', 'ലിയോ' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലോകേഷിനൊപ്പം സൂപ്പർസ്റ്റാറും എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നതു മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറക്കി. മോണിക്ക എന്ന ഗാനമാണ് പുറത്തിറക്കിയത്. 

Advertisment

തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെയും സൗബിൻ ഷാഹിറുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിലെ സൗബിൻ ഷാഹിറിന്റെ ഡാൻസ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്. തമിഴ്- മലയാളം പ്രേക്ഷകരടക്കം നിരവധി ആളുകളാണ് സൗബിന് പ്രശംസയുമായെത്തുന്നത്.

Also Read: രജനീകാന്തിന് 150 കോടി, 'കൂലി'യിൽ ലോകേഷിന് റെക്കോർഡ് പ്രതിഫലം; ബജറ്റ് പുറത്ത്

"അണ്ണൻ തൂക്കി, ചാർജ് ആയി പോയി, ചുമ്മാ തീ" എന്നാണ് നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. "മലയാളി എന്ന നിലയിൽ രോമാഞ്ചം വന്ന നിമിഷം... സൗബിൻ ചുമ്മാ തകർത്തു", "അണ്ണൻ ഒരേപൊളി", "എന്തൊരു എനർജിയാണ് സൗബിന്, തിയേറ്റർ നിന്നു കത്തും ഉറപ്പ്" എന്നിങ്ങനെയാണ് ഗാനത്തിന് യൂട്യൂബിൽ ലഭിക്കുന്ന കമന്റുകൾ.

Advertisment

Also Read: 'എന്റെ വിവാഹ ദിനം നശിപ്പിച്ചു'; ജാവേദ് മിയാൻദാദിനെതിരെ ആമിർ ഖാൻ

രജനീകാന്ത്, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, പൂജ ഹെഗ്ഡെ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരടങ്ങുന്ന വൻ താരനിരയും ബോളിവുഡ് ഐക്കൺ ആമിർ ഖാന്റെ അതിഥി വേഷവും കൂലിക്കായുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് സാക്ഷാൻ സൂപ്പർസ്റ്റാർ കൂടി എത്തുന്നുവെന്നതും ഹൈപ്പിന് ആക്കം കൂട്ടുന്നു. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Read More: ഇത് നിറത്തിലെ എബിയല്ലേ?; വേദിയിൽ തകർത്ത് കുഞ്ചാക്കോ

Soubin Shahir Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: