scorecardresearch

അശ്ലീല സന്ദേശം അയച്ചു, നിരന്തരം ശല്യം ചെയ്തു, 60കാരനായ ആ സംവിധായകനെ എനിക്കു തല്ലേണ്ടി വന്നു: വെളിപ്പെടുത്തി ചിലങ്ക

"ഷൂട്ടിംഗിനിടെ അയാൾ അശ്ലീലം പറയുകയും അനുചിതമായി സ്പർശിക്കുകയും ചെയ്യുമായിരുന്നു" മുതിർന്ന സീരിയൽ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി ചിലങ്ക 

"ഷൂട്ടിംഗിനിടെ അയാൾ അശ്ലീലം പറയുകയും അനുചിതമായി സ്പർശിക്കുകയും ചെയ്യുമായിരുന്നു" മുതിർന്ന സീരിയൽ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി ചിലങ്ക 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
chilanka Babu

ചിലങ്ക

പ്രശസ്തനായ ഒരു സീരിയൽ സംവിധായകനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം തുറന്നു പറഞ്ഞ് നടി ചിലങ്ക. തന്നോട് മോശമായി പെരുമാറിയ 60കാരനായ സീരിയൽ സംവിധായകനെ തല്ലേണ്ടി വന്നു എന്നാണ് ചിലങ്ക പറയുന്നത്.  

Advertisment

Also Read:  മോഹൻലാൽ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം, മേക്കോവറിലൂടെ വൈറലാകാറുള്ള ഈ നടിയെ മനസിലായോ?

 "ഒരു സീരിയലിലേക്ക് എന്നെ തിരഞ്ഞെടുക്കുകയും പൈലറ്റ് എപ്പിസോഡുകൾ ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ ഒരു ദിവസം രാവിലെ, ഞാൻ ഷൂട്ടിംഗിന് എത്തിയപ്പോൾ സംവിധായകൻ എനിക്ക് വ്യത്യസ്തമായ, പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രത്തെയാണ് നൽകിയത്. എന്താണ് കാര്യമെന്ന് ആദ്യം മനസ്സിലായില്ല. മെച്ചപ്പെട്ട വേഷം ലഭിക്കാൻ ഞാൻ അദ്ദേഹത്തെ പ്രീതിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് അയാളെന്ന് പിന്നീടെനിക്കു മനസ്സിലായി." 

Also Read: കാർ ബാലൻസ് നഷ്ടപ്പെട്ട് റാമ്പിൽ നിന്ന് തെന്നി വീണു; സ്റ്റണ്ട് ആർട്ടിസ്റ്റിന് ദാരുണാന്ത്യം

Advertisment

"ഷൂട്ടിംഗിനിടെ അയാൾ മോശം അഭിപ്രായങ്ങൾ പറയുകയും അനുചിതമായി സ്പർശിക്കുകയും ചെയ്യുമായിരുന്നു. മിക്കതും ഞാൻ അവഗണിക്കാൻ ശ്രമിച്ചു. ഒരു രാത്രിയിൽ, അയാൾ എനിക്ക് അശ്ലീല വീഡിയോകളുടെ ലിങ്കുകളും ചില അശ്ലീല ചിത്രങ്ങളും അയച്ചുതന്നു. ഞാൻ ഞെട്ടി, ഉടനെ ഞാൻ ബ്ലോക്ക് ചെയ്തു."

Also Read:  ഒരൊറ്റ മലയാളചിത്രത്തിൽ മാത്രം നായികയായ നടി; ആളെ മനസ്സിലായോ?

"അന്നുമുതൽ അയാളുടെ ഭാഗത്തു നിന്നുള്ള  മാനസിക പീഡനം അസഹനീയമായി തുടങ്ങി. എന്റെ അഭിനയത്തെ നിരന്തരം വിമർശിക്കാനും പരസ്യമായി അപമാനിക്കാനും തുടങ്ങി. കുടുംബത്തെക്കുറിച്ച് വരെ മോശമായി സംസാരിച്ചു. എന്റെ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ കുറേ സഹിച്ചു. പക്ഷേ ഒരു ദിവസം, അയാൾ അതിരു കടന്നു. 60 വയസ്സുള്ള ആ ജനപ്രിയ മലയാള ടിവി സീരിയൽ സംവിധായകനെ ഞാൻ അടിച്ചു," ചിലങ്കയുടെ വാക്കുകളിങ്ങനെ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിലങ്ക.

Also Read: ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയാൽ പാവകളുമായി കളിക്കുന്ന പെൺകുട്ടി, 22-ാം വയസ്സിൽ മയൂരി ജീവനൊടുക്കിയത് എന്തിന്?

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: