/indian-express-malayalam/media/media_files/2025/07/14/stunt-artist-mohanraj-death-accident-2025-07-14-16-56-11.jpg)
Stunt artist Mohanraj
പാ രഞ്ജിത്തിന്റെ വെട്ടുവം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റ് മോഹൻരാജിനു ദാരുണാന്ത്യം. ജൂലൈ 13 ഞായറാഴ്ച യാണ് സംഭവം നടന്നത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് കാർ സ്റ്റണ്ട് ചെയ്യുന്നതിനിടെയാണ് മോഹൻരാജിനു അപകടം സംഭവിച്ചത്. കാർ അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കാർ മറിഞ്ഞു വീഴുന്ന ഒരു സീൻ ചിത്രീകരിക്കുന്നതിനിടയിൽ, കാർ ബാലൻസ് നഷ്ടപ്പെട്ട് റാമ്പിൽ നിന്ന് പലതവണ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹൻരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മോഹൻരാജിന്റെ മരണം നടൻ വിശാൽ എക്‌സിൽ സ്ഥിരീകരിച്ചു. “ ആര്യയുടെയും രഞ്ജിത്തിന്റെയും സിനിമയ്ക്കായി കാർ മറിഞ്ഞു വീഴുന്ന രംഗം ചെയ്യുന്നതിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു എന്ന വസ്തുത ദഹിക്കാൻ പ്രയാസമാണ്. രാജുവിനെ വർഷങ്ങളായി എനിക്കറിയാം, എന്റെ സിനിമകളിൽ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകൾ ചെയ്തിട്ടുണ്ട്, അദ്ദേഹം ധീരനായൊരു വ്യക്തിയാണ്. അനുശോചനം അറിയിക്കട്ടെ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഗുരുതരമായ നഷ്ടത്തെ അഭിമുഖീകരിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി ലഭിക്കട്ടെ. ഈ ട്വീറ്റ് മാത്രമല്ല, ഒരേ സിനിമാ മേഖലയിൽ നിന്നുള്ളയാളായതിനാൽ, നിരവധി സിനിമകൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് തീർച്ചയായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാവിയിൽ കൂടെയുണ്ടാവും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന്, എന്റെ കടമ എന്ന നിലയിൽ ഞാൻ അവർക്ക് പിന്തുണ നൽകുന്നു. ദൈവം അനുഗ്രഹിക്കട്ടെ,” അദ്ദേഹം എഴുതി.
So difficult to digest the fact that stunt artist Raju passed away while doin a car toppling sequence for jammy @arya_offl and @beemji Ranjith’s film this morning. Hav known Raju for so many years and he has performed so many risky stunts in my films time and time again as he is…
— Vishal (@VishalKOfficial) July 13, 2025
പാ രഞ്ജിത് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് വേട്ടുവം. ശോഭിത ധൂലിപാല, ആര്യ, അശോക് സെൽവൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.