മിന്നല്‍ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന 'ജാംബി'യുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കി. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത് ചിത്രമാണ് ജാംബി.
Also Read: വ്യത്യസ്ത ലുക്കുകളിൽ ത്രില്ലർ ചിത്രവുമായി പ്രഭാസ്: 'രാജാ സാബ്' ടീസർ പുറത്ത്
ഗംഭീര ക്വാളിറ്റിയിൽ ആരെയും ഒന്നു ഞെട്ടിക്കുന്നതാണ് ടീസർ. ജോർജ് കോര ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ആദ്യ സോംബി ചിത്രമായിരിക്കും ജാംബി എന്നാണ് വിവരം. "ദി അൺഡെഡ് ഹാവ് എ സ്റ്റോറി ടു ടെൽ" എന്ന ടൈറ്റിൽ ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.
Also Read: വൻതാരനിരയോടൊപ്പം ധനുഷും രശ്മികയും; കുബേര ട്രെയിലർ പുറത്തിറങ്ങി
സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിനായി കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് നന്ദു മനോജ്, ഹരികൃഷ്ണൻ കെ. ആർ, ജോർജ് കോര എന്നിവർ ചേർന്നാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
Read More: സിപിഒ അമ്പിളി രാജുവിനെ തേടി അവരെത്തുന്നു; കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണ്‍ ട്രെയിലര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us