/indian-express-malayalam/media/media_files/U2WCSvGmGU4nflNLHLQQ.jpg)
GRRR Official Trailer
കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ്.കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗ്ർർർ.' ആദ്യ അപ്ഡേറ്റുകൾ പുറത്ത് വന്നതു മുതൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയികിക്കുകയാണ്.
മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവിന്റെ വേഷമാണ് ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. ഇയാളെ സുഹക്കൂട്ടിൽ നിന്ന് പുറത്തെടുക്കാൻ വരുന്ന ഉദ്യോഗസ്ഥനാണ് സുരാജ്. പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഗ്ർർർ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ചിത്രത്തിലുള്ളത് യഥാർത്ഥ സിംഹമാണെന്ന് അടുത്തിടെ, ചാക്കോച്ചൻ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ നിയമപ്രകാരം സിംഹത്തെ ഷൂട്ടിംഗിന് ഉപയോഗിക്കാനാവില്ല, അതിനാൽ സൗത്താഫ്രിക്കയിൽ വച്ചാണ് യഥാര്‍ഥ സിംഹത്തിനൊപ്പമുള്ള രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് താരം പറയുന്നത്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോജോ എന്ന സിംഹമാണ് 'ദർശൻ' എന്ന സിംഹമായി ചിത്രത്തിൽ എത്തുന്നത്.
'എസ്ര' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗ്ർർർ'. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ജയ്.കെയും പ്രവീൺ.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ജൂൺ 14-ന് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസിനെത്തും.
Read More Entertainment Stories Here
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
- അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.