scorecardresearch

വീണ്ടും ഹിറ്റടിക്കാൻ കിഷ്കിന്ധ കാണ്ഡം ടീം'; സന്ദീപ് പ്രദീപ് നായകനായി 'എക്കോ'; ടീസർ

മൃഗങ്ങൾക്കും നിർണ്ണായക സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്

മൃഗങ്ങൾക്കും നിർണ്ണായക സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്

author-image
Entertainment Desk
New Update

ആസിഫ് അലിയും അപർണാ ബാലമുരളിയും പ്രധാനവേഷങ്ങളിൽ എത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം 'കിഷ്കിന്ധ കാണ്ഡ'ത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'എക്കോ'യുടെ ടീസർ പുറത്തിറക്കി. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമാണ് എക്കോ.

Advertisment

Also Read: 'അഴിഞ്ഞാട്ടം തുടങ്ങിയാലോ...'; ദിലീപിനൊപ്പം മോഹൻലാലിന്റെ സർപ്രൈസ്; 'ഭഭബ' ടീസർ എത്തി

പടക്കളത്തിനു ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രമാണിത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രം നിർമിച്ചിരിക്കുന്നച്. മിസ്റ്ററി നിറഞ്ഞ ചിത്രമായിരിക്കും എക്കോ എന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറക്കിയിരുന്നു. 

Also Read "ഒരുത്തൻ കാട്ടു തീ എങ്കിൽ, മറ്റവൻ കൊടുങ്കാറ്റ്;" ടൊവിനോ, ബേസിൽ, വിനീത് കോമ്പോയിൽ 'അതിരടി'; ടീസർ എത്തി

Advertisment

കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത്  ബാഹുൽ രമേശാണ്. സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി എന്നിവർ വിർവഹിക്കുന്നു.

Read More: 27 വർഷങ്ങൾക്കു ശേഷം ആമിയും, രവിശങ്കറും, ഡെന്നീസും മടങ്ങിയെത്തുന്നു; 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റീ റിലീസ്

Malayalam Movie Teaser

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: