ഏറെക്കാലത്തിനു ശേഷം ആരാധകർ ആകംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് 'ഭഭബ'(ഭയം, ഭക്തി, ബഹുമാനം). നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഭഭബയുടെ ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കി.
'അഴിഞ്ഞാട്ടം തുടങ്ങിയാലോ' എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മോഹൻലാലിന്റെ ഡയലോഗും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും അടക്കം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം ഡിസംബർ 18 ന് തിയേറ്ററുകളിൽ എത്തും.
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി മാസ്റ്റർ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
നടി നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാസ് കോമഡി എന്റർടെയ്നർ ആയാണ് ചിത്രം എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
Read More: ദീപാവലി കളറാക്കി സൂര്യയുടെ 'ഗോഡ് മോഡ്'; സായ് അഭ്യങ്കറിന്റെ സംഗീതത്തിൽ 'കറുപ്പി'ലെ ഗാനം എത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us