ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറക്കി. 'അതിരടി' എന്നാണ് ചിത്രത്തിനു പേരു നൽകിയിരിക്കുന്നത്. അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസ് എന്റര്‍ടൈനറായിരിക്കും ചിത്രമെന്നാണ് സൂചന.
Also Read: കട്ട റൊമാൻസുമായി ഡബിൾ മോഹൻ; വിലായത്ത് ബുദ്ധയിലെ ഗാനമെത്തി
ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സ്, ഡോ.അനന്തു എസ്. എന്റർടെയ്ൻമെന്റ്സിന്റ്സ് എന്നീ ബാനറുകളിൽ ബേസിൽ ജോസഫും ഡോ.അനന്തു എസും ചേർന്നാണ് അതിരടി നിർമിക്കുന്നത്. മിന്നൽ മുരളി, പടയോട്ടം എന്നീ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്തായ അരുൺ അനിരുദ്ധൻ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് അതിരടി.
Also Read: ധ്രുവ് വിക്രമിനൊപ്പം അനുപമയും ലാലും; ഞെട്ടിച്ച് മാരി സെൽവരാജ് ചിത്രം 'ബൈസൺ' ട്രെയിലർ
ബേസിൽ, ടൊവിനോ, വിനീത് എന്നിവർ ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും അതിരടിയ്ക്കുണ്ട്. വിഷ്ണു വിജയ് ആണ് ചിത്രത്തിനായി ​സം​ഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സാമുവൽ ഹെൻറിയും എഡിറ്റങ് ചമൻ ചാക്കോയും നിർവഹിക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്,ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം എത്തുമെന്നാണ് വിവരം.
Read More: 'ഒരു പെണ്ണും കുറേ ഭർത്താക്കന്മാരും'; നിഖില വിമലിന്റെ 'പെണ്ണ് കേസ്' ടീസർ എത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.