/indian-express-malayalam/media/media_files/2025/11/02/summer-in-bethlehem-2025-11-02-15-09-59.jpg)
ഒരിക്കൽ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്ന ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കാലത്തിന്റെ മഞ്ഞിൽ മങ്ങിയ ആ ഓർമ്മകളെ വീണ്ടും ജീവിപ്പിക്കാൻ, 'സമ്മർ ഇൻ ബത്‌ലഹേം' പുതിയ തലമുറയ്ക്കായി അതിന്റെ മായാജാലം പുനർസൃഷ്ടിക്കുന്നു. 1998ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ എവർഗ്രീൻ ക്ളാസിക്കാണ്.
സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം റീ റിലീസിന് തയ്യാറെടുക്കുകയാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കർ നിർമ്മിച്ച ചിത്രം സിബി മലയിലാണ് സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.
Also Read: മമ്മൂട്ടി കമ്പനിയുടെ പുതിയ പടം; ആ നടന്നുവരുന്ന നായികയെ മനസ്സിലായോ?
കേരളത്തിൽ ക്ലാസിക് ചിത്രങ്ങളുടെ റീ റിലീസുകൾ പ്രേക്ഷക ആവേശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ, സമ്മർ ഇൻ ബത്‌ലഹേം അതിന്റെ ശക്തമായ റിപ്പീറ്റ് വാല്യു കൊണ്ടും, സംഗീതവും, ദൃശ്യഭംഗിയും, കഥാപാത്രങ്ങളുടെ മാനസിക ആഴവും കൊണ്ട് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലുമാകും ചിത്രം വീണ്ടുമെത്തുക.
കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.
Also Read: അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ; ഇതാണോ കാലത്തിൻ ഇന്ദ്രജാലം? വൈറലായി ചിത്രങ്ങൾ
സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. ഗിരീഷ് പുത്തഞ്ചേരി വരികൾക്ക് വിദ്യാസാഗർ സംഗീതം ഒരുക്കിയിരിക്കുന്നു. കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
Read More: സൗന്ദര്യം കൊണ്ടുമാത്രം അളക്കേണ്ടതല്ല ഐശ്വര്യറായ് എന്ന പേര്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us