റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, തുടങ്ങി വൻ താരനിരയുമായെത്തുന്ന 'ബാഡ് ബോയ്സ്' ട്രെയിലര്‍ പുറത്തിറക്കി. ഒമർ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഓണം റിലീസായി തിയേറ്ററിലെത്തുമെന്നാണ് വിവരം. കളർഫുൾ മാസ് കോമഡി ചിത്രമായിരിക്കും ബാഡ് ബോയ്​​സെന്നാണ് ട്രെയ്​ലർ നൽകുന്ന സൂചന.
ഷീലു ഏബ്രഹാം, ആൻസൺ പോൾ, സൈജു കുറിപ്പ്, സെന്തിൽ കൃഷ്ണ, ബാല, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ, വിഷ്ണു ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം, എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.
സിംവിധായകൻ ഒമർ ലുലുവിന്റെ കഥയ്ക്ക് 'അഡാർ ലൗ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശാണ് തിരക്കഥയൊരുക്കുന്നത്. ആൽബി ഛായാഗ്രഹണം, വില്യം ഫ്രാൻസിസ് സംഗീതം, ദീലീപ് ഡെന്നിസ് എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്യുന്നു.
Read More
- ട്രെഡീഷണൽ ലുക്കിൽ മഡോണ, പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ
- 10 വർഷത്തിനുശേഷം ഇതാദ്യം, അനിയത്തിക്കുവേണ്ടിയെന്ന് അഹാന
- 26 വയസ്സായില്ലേ, ഇനി സിനിമ നിർത്തുന്നതാണ് നല്ലതെന്ന് അയാൾ പറഞ്ഞു; പത്മപ്രിയ
- ആളാകെ മാറി, ലുക്കിൽ അമ്പരപ്പിച്ച് നിവേദ തോമസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us