അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിടാമുയർച്ചി.' ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അറിവ് രചിച്ച ‘സവാദീക’ എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനാണ്.
അനിരുദ്ധ് രവിചന്ദർ ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. 2025 ജനുവരിയിൽ പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ നേരത്തെ പുറത്ത് വന്നിരുന്നു.
ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു. തൃഷ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ, അർജുൻ സർജ, ആരവ്, റെജീന കസാൻഡ്ര, നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
Read More
- എൻ്റെ സ്വപ്നങ്ങളാണ് പ്രണവ് സാക്ഷാത്കരിക്കുന്നത്: മോഹൻലാൽ
- ആരായിരുന്നു ഞങ്ങൾക്ക് എംടി? അവർ പറയുന്നു
- അന്നാണ് റാണ ആദ്യമായി വീട്ടിൽ വന്നത്, ഉമ്മച്ചിയ്ക്ക് ആളെ ഒരുപാട് ഇഷ്ടമായി; ദുൽഖർ
- malayalamOTTRelease: ഒടിടിയിൽ കാണാം ഏറ്റവും പുതിയ മലയാളചിത്രങ്ങൾ
- 'എന്റെ മകന് പോയി,' കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്നുവെന്ന് നടി തൃഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.