scorecardresearch

Vishu 2023 Television Premieres: മലയാള ടെലിവിഷൻ ചാനലുകളിലെ വിഷുക്കാല ചിത്രങ്ങൾ

വിവിധ ചാനലുകളിലായി വിഷുവിന് സംപ്രേഷണം ചെയ്യുന്ന പുത്തൻ പുതിയ സിനിമകൾ

വിവിധ ചാനലുകളിലായി വിഷുവിന് സംപ്രേഷണം ചെയ്യുന്ന പുത്തൻ പുതിയ സിനിമകൾ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Alone, Kooman, Maaliappuram

Entertainment Desk/ IE Malayalam

വിഷുകാലത്ത് തിയേറ്ററിലെന്ന പോലെ ടെലിവിഷനിലും ഒട്ടനവധി ചിത്രങ്ങളാണ് കാഴ്ചക്കാരെ തേടിയെത്തുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളാണ് ഇത്തവണ ടെലിവിഷനിൽ വിഷു സ്പെഷ്യൽ ചിത്രങ്ങളായി എത്തുക. ഏഷ്യാനെറ്റ്, സൂര്യ ടിവി, മഴവിൽ മനോരമ,സീ കേരള തുടങ്ങിയ പ്രമുഖ ചാനലുകളിലെ വിഷുകാല ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Advertisment

Asianet Vishu Movies: ഏഷ്യാനെറ്റിലെ വിഷുകാല ചിത്രങ്ങൾ

Malikappuram: മാളികപ്പുറം

100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമാണ് ‘മാളികപ്പുറം'. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന വിശേഷണവും മാളികപ്പുറത്തിനു സ്വന്തം. 'കുഞ്ഞിക്കൂനന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കറിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘മാളികപ്പുറം’.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. വിഷുദിനത്തിൽ വൈകീട്ട് 6 മണിക്ക് ചിത്രം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

Alone:എലോൺ

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രമാണ് 'എലോൺ.' ജനുവരി 26നാണ് ചിത്രം റിലീസിനെത്തിയത്. അടിമുടി ദുരൂഹതകൾ നിറഞ്ഞ മനുഷ്യനാണ് കാളിദാസൻ (മോഹൻലാൽ). ഒന്നാം ലോക്ക്ഡൗൺ സമയത്ത് എന്തോ ആവശ്യത്തിന് കൊച്ചിയിലെ പ്രമുഖ ഫ്ലാറ്റിൽ താമസം തുടങ്ങുന്നു അയാൾ.കോവിഡ് ബാധിത പ്രദേശമായതിനാൽ ആരുമായും സമ്പർക്കം പുലർത്താനയാൾക്ക് സാധിക്കുന്നില്ല. ആ ഫ്ലാറ്റിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.

Advertisment

മോഹൻലാൽ മാത്രമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശിർവാദ് സിനിമാസ് അവതരിപ്പിച്ച ചിത്രത്തിന്റെ നിർമാണം ആന്റണി പെരുമ്പാവൂരാണ്. തിരക്കഥ ഒരുക്കിയത് രാജേഷ് ജയരാമൻ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജൻ, പ്രമോദ് കെ പിള്ള എന്നിവർ നിർവഹിക്കുന്നു. എഡിറ്റിങ്ങ് ഡോൺ മാക്‌സ്. ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ചിത്രം സംപ്രേഷണം ചെയ്യും.

Surya Vishu Movies: സൂര്യ ടിവിയിലെ വിഷുകാല ചിത്രങ്ങൾ

Kooman: കൂമൻ

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലർ ചിത്രമാണ് 'കൂമൻ'. ളരെ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കഥയും പരിസരവുമൊക്കെ ജീത്തു ജോസഫ് സിനിമകളുടെ പൊതു സ്വഭാവമാണ്. 'ദൃശ്യം' അടക്കമുള്ള, ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം വളരെ പതുക്കെ കഥയെയും പരിസരത്തെയും കഥാപാത്രങ്ങളെയും അവരുടെ ജീവിതത്തെയുമൊക്കെ പ്രേക്ഷകരിൽ എത്തിച്ചാണ് കഥ പറഞ്ഞു തുടങ്ങാറുള്ളത്.

'കൂമനും' അതേ പാത തന്നെയാണ് പിന്തുടരുന്നത്. തമിഴ്നാട്-കേരള അതിർത്തിയിൽ ഉള്ള ഒരു ഗ്രാമവും പോലിസ് സ്റ്റേഷനും അവിടെയുള്ള വളരെ സ്വഭാവികമായ കാഴ്ചകളുമാണ് 'കുമനി'ലുളളത്. ഏപ്രിൽ 15 വൈകീട്ട് 6ന് ചിത്രം സംപ്രേഷണം ചെയ്യും.

Mazhavil Manorama Vishu Movies: മഴവിൽ മനോരമയിലെ വിഷുകാല ചിത്രങ്ങൾ

Enkilum Chandrike: എങ്കിലും ചന്ദ്രികേ

ആവറേഞ്ച് അമ്പിളി' എന്ന വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യൻ ചന്ദ്രശേഖർ. ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി ആദിത്യൻ സംവിധാനം ചെയ്ത ചിത്രമാണ് 'എങ്കിലും ചന്ദ്രികേ.'

വിഷു ദിനത്തിൽ ചിത്രം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫെബ്രുവരി 17 നാണ് ചിത്രം റിലീസിനെത്തിയത്. ചിത്രം റിലീസിനെത്തുന്നതിനു മുൻപു തന്നെ ഗാനവും ട്രെയിലറും ശ്രദ്ധ നേടിയിരുന്നു. കൂമൻതൊണ്ട എന്നൊരു സാങ്കൽപ്പിക ദേശത്തിന്റെയും അവിടുത്തെ അഞ്ചു ചെറുപ്പക്കാരുടെയും കഥയാണ് 'എങ്കിലും ചന്ദ്രികേ' പറയുന്നത്.

Zee Keralam Vishu Movies: സീ കേരളയിലെ വിഷുകാല ചിത്രങ്ങൾ

Vedikkettu: വെടിക്കെട്ട്

ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് സംവിധാനം നിർവഹിച്ച ചിത്രമാണ് വെടിക്കെട്ട്. ആലുവക്കടുത്തുള്ള പുഴ വേർതിരിക്കുന്ന രണ്ട് കരകളിലെ മനുഷ്യർ തമ്മിലുള്ള സംഘർഷവും വഴക്കുകളും ഒക്കെയാണ് ഈ സിനിമയുടെ പ്രധാന പ്രമേയം. പല കാലങ്ങളിൽ പല നിലക്ക് ഈ വിഷയം കടന്നു വന്നിട്ടുണ്ടെങ്കിലും 'വെടിക്കെട്ടി'ൽ ഈ വിഷയം പറയുമ്പോൾ ജാതി പ്രകടമായി കടന്നു വരുന്നു.

ദളിത്‌ അസ്തിത്വ സംഘർഷങ്ങൾ, കെ പി എം എസ്, എസ് എൻ ഡി പി, അറിയാതെ തന്നെ സ്വഭാവികമെന്നവണ്ണം നിത്യജീവിതത്തിൽ കടന്നു വരുന്ന ജാതി വിവേചനം തുടങ്ങിയ വിഷയങ്ങളിലേക്ക് സിനിമ കടന്ന് ചെല്ലുന്നു. ഈ കടന്നു ചെല്ലൽ 'പൊളിറ്റിക്കലി കറക്റ്റ്' ആവാനുള്ള ബോധപൂർവ ശ്രമമായി ഒരിടത്തും അനുഭവപ്പെടുന്നില്ല എന്നതാണ് 'വെടിക്കെട്ടി'ന്റെ ഹൈലൈറ്റ്. ജാതി വിവേചനം എവിടെ എങ്ങനെ സംഭവിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് ഒരു ഘട്ടം വരെ സിനിമ കടന്നു പോകുന്നത്. ഏപ്രിൽ 16 ന് വൈകീട്ട് 3.30 ന് ചിത്രം സംപ്രേഷണം ചെയ്യും.

Television New Release Asianet Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: